ക്രൈസ്തവരില്ലാത്ത ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക മോദി തള്ളിയെന്ന് ശ്രീധരന്‍പിള്ള

Published : Mar 26, 2019, 05:05 PM ISTUpdated : Mar 26, 2019, 05:16 PM IST
ക്രൈസ്തവരില്ലാത്ത ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക മോദി തള്ളിയെന്ന് ശ്രീധരന്‍പിള്ള

Synopsis

ബിജെപി കേരളഘടകം തയ്യാറാക്കിയ ആദ്യ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ക്രൈസ്തവ സ്ഥാനാര്‍ത്ഥികള്‍ ആരും ഇല്ലായിരുന്നു. ഇതേ തുടര്‍ന്ന് ഈ പട്ടിക പ്രധാനമന്ത്രി തള്ളി. അങ്ങനെയാണ് എറണാകുളത്തെ സ്ഥാനാര്‍ത്ഥിയായി അല്‍ഫോണ്‍സ് കണ്ണന്താനം വന്നതെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. 

പത്തനംതിട്ട: ലോക്സഭാ തെര‍ഞ്ഞെടുപ്പില്‍ കേരള ഘടകം സമര്‍പ്പിച്ച ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പ്രധാനമന്ത്രി തള്ളുകയായിരുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരന്‍പിള്ളയുടെ വെളിപ്പെടുത്തല്‍.  പത്തനംതിട്ടയില്‍ ബിജെപി സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്‍റെ പാര്‍ലമെന്‍റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുമ്പോള്‍ ആണ് പിള്ള ഇക്കാര്യം പറഞ്ഞത്. 

ബിജെപി കേരളഘടകം തയ്യാറാക്കിയ ആദ്യ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ക്രൈസ്തവ സ്ഥാനാര്‍ത്ഥികള്‍ ആരും ഇല്ലായിരുന്നു. ഇതേ തുടര്‍ന്ന് ഈ പട്ടിക പ്രധാനമന്ത്രി തള്ളി. അങ്ങനെയാണ് എറണാകുളത്തെ സ്ഥാനാര്‍ത്ഥിയായി അല്‍ഫോണ്‍സ് കണ്ണന്താനം വന്നതെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. 

ബിജെപിയുടെ കേരളത്തിലെ അഞ്ച് സ്ഥാനാര്‍ത്ഥികള്‍ ദുര്‍ബലരാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ പ്രസ്താവനയ്ക്കും പിള്ള പ്രസംഗത്തില്‍ മറുപടി നല്‍കി. അഞ്ച് ബിജെപി സ്ഥാനാര്‍ത്ഥികള്‍ ദുര്‍ബലരാണെന്ന് കോടിയേരി എങ്ങനെ അറിഞ്ഞുവെന്ന് ചോദിച്ച പിള്ള ബിജെപി സ്ഥാനാര്‍ത്ഥികളാരും ദുര്‍ബലരല്ലെന്ന് കൂട്ടിച്ചേര്‍ത്തു. 
 
PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?