അമേഠിയിൽ രാഹുലിനെതിരെ മത്സരിക്കാൻ പ്രാദേശിക കോൺ​ഗ്രസ് നേതാവിന്റെ മകൻ

Published : Mar 26, 2019, 04:31 PM IST
അമേഠിയിൽ രാഹുലിനെതിരെ മത്സരിക്കാൻ പ്രാദേശിക കോൺ​ഗ്രസ് നേതാവിന്റെ മകൻ

Synopsis

പ്രാദേശിക കോൺ​ഗ്രസ് നേതാവ് ഹാജി സുൽത്താന്റെ മകൻ ഹാജി ഹാറൂൺ റഷീദാണ് രാഹുൽ ​ഗാന്ധിക്കെതിരെ വിമതനായി മത്സരിക്കുന്നത്. 1991ൽ രാജീവ് ​ഗാന്ധിയെയും 1999 ൽ സോണിയ ​ഗാന്ധിയെയും പിന്തുണച്ച് നോമിനേഷനിൽ ഒപ്പിട്ട വ്യക്തിയാണ് പ്രാദേശിക നേതാവായ ഹാജി സുൽത്താൻ. 

അമേഠി: അമേഠിയിൽ ​​രാഹുൽ ​ഗാന്ധിക്കെതിരെ മത്സരിക്കുന്നത് പ്രാദേശിക  കോൺ​ഗ്രസ് നേതാവിന്റെ മകൻ. പ്രാദേശിക കോൺ​ഗ്രസ് നേതാവ് ഹാജി സുൽത്താന്റെ മകൻ ഹാജി ഹാറൂൺ റഷീദാണ് രാഹുൽ ​ഗാന്ധിക്കെതിരെ വിമതനായി മത്സരിക്കുന്നത്. 1991ൽ രാജീവ് ​ഗാന്ധിയെയും 1999 ൽ സോണിയ ​ഗാന്ധിയെയും പിന്തുണച്ച് നോമിനേഷനിൽ ഒപ്പിട്ട വ്യക്തിയാണ് പ്രാദേശിക നേതാവായ ഹാജി സുൽത്താൻ. കോൺ​ഗ്രസിൽ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ് ഇവരുടെ ഈ തീരുമാനം. എന്നാൽ ഇപ്പോൾ കോൺ​ഗ്രസ് പാർട്ടി തങ്ങളെ അകറ്റി നിർത്തുകയാണ് എന്നാണ് ഇവരുടെ വാദം. 

കുറച്ചു കാലമായി സമുദായത്തെ മൊത്തം അവ​ഗണിക്കുകയും ഒഴിവാക്കുകയും ചെയ്യുന്ന രീതിയാണ് കോൺ​ഗ്രസ് പാർട്ടി ചെയ്തുകൊണ്ടിരിക്കുന്നതെന്നും ഹാറൂൺ റഷീദ് ആരോപിച്ചു. സമുദായത്തിന്റെ വികസനമാണ് പ്രാദേശിക വികസനത്തിന് കാരണമായിത്തീരുന്നത്. മണ്ഡലത്തിൽ 6.5 ലക്ഷം വരുന്ന മുസ്ലീം സമുദായത്തെ തികഞ്ഞ അവ​ഗണനയോടെയാണ് കാണുന്നത്. അതുകൊണ്ടാണ് രാഹുലിനെതിരെ മത്സരിക്കാൻ തീരുമാനിച്ചതെന്നാണ് ഹാറൂൺ റഷീദിന്റെ വിശദീകരണം. ആറ് ലക്ഷത്തിലധികം വരുന്ന മുസ്ലീം വിഭാ​ഗക്കാർ ഇത്തവണ കോൺ​ഗ്രസിനെതിരെ വോട്ട് ചെയ്യുമെന്നും ഹാറൂൺ റഷീദ് വ്യക്തമാക്കി. 

രാജീവ് ​ഗാന്ധി. സോണിയ ​ഗാന്ധി, രാഹുൽ ​ഗാന്ധി എന്നിവർക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ കാണിച്ചാണ് ഹാറൂൺ റഷീദിന്റെ പ്രഖ്യാപനം. തുടർച്ചയായി രാഹുൽ ​ഗാന്ധിയാണ് അമേഠിയെ പ്രതിനിധീകരിക്കുന്നത്. എന്നാൽ ഇത്തവണ മണ്ഡലം പിടിച്ചെടുക്കാനുള്ള കഠിന പരിശ്രമത്തിലാണ് ബിജെപി.  


 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?