ശബരിമലയിലെ സർക്കാർ നടപടി ജനങ്ങള്‍ മറക്കരുതെന്ന് ശ്രീശാന്ത്

Published : Apr 11, 2019, 11:54 AM IST
ശബരിമലയിലെ സർക്കാർ നടപടി ജനങ്ങള്‍ മറക്കരുതെന്ന് ശ്രീശാന്ത്

Synopsis

രാഹുല്‍ ഗാന്ധി വഴി മാറിയെത്തിയ സ്ഥാനാര്‍ത്ഥിയെന്ന് ശ്രീശാന്ത്. 

തിരുവനന്തപുരം: കേരളത്തില്‍ ബിജെപിക്ക് ഏറ്റവും പ്രതീക്ഷയുള്ള തെരഞ്ഞെടുപ്പാണ് ഇതെന്ന് ക്രിക്കറ് താരം ശ്രീശാന്ത്. ശബരിമല വിഷയത്തിലെ സര്‍ക്കാര്‍ നടപടികള്‍ ജനങ്ങള്‍ മറക്കരുത്. വിശ്വാസസംരക്ഷണം തെരഞ്ഞെടുപ്പില്‍ പ്രചാരണ വിഷയമാകും. വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച ചോദ്യത്തിന് അദ്ദേഹം വഴിമാറിയെത്തിയ സ്ഥാനാര്‍ത്ഥിയാണെന്നായിരുന്നു ശ്രീശാന്തിന്‍റെ മറുപടി. ഐപിഎല്‍ കോഴക്കേസില്‍ ബിസിസിഐ ഏ‍ര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് സുപ്രീംകോടതി നീക്കിയ സാഹചര്യത്തില്‍ അഭ്യന്തര ക്രിക്കറ്റില്‍ വീണ്ടും സജീവമാകുമെന്നും ശ്രീശാന്ത് പറഞ്ഞു. 2016 നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം  മണ്ഡലത്തില്‍ ശ്രീശാന്ത് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. 
 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?