'ഒപ്പം നിൽക്കുന്നവർക്കേ വോട്ട് ചെയ്യൂ'; നിലപാട് വ്യക്തമാക്കി കൊച്ചി പുതുവൈപ്പ് സമരക്കാർ

By Web TeamFirst Published Mar 3, 2019, 4:07 PM IST
Highlights

എല്‍പിജി ടെർമിനലിനെതിരായ സമരത്തിന് ഒപ്പം നിൽക്കുന്നവർക്കേ വോട്ട് ചെയ്യൂ എന്ന് കൊച്ചി പുതുവൈപ്പ് സമരക്കാർ. സമരത്തിനെതിരായ നിലപാടാണ് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ സ്വീകരിച്ചതെന്നാണ് പുതുവൈപ്പുകാരുടെ പരാതി.

കൊച്ചി: തെരഞ്ഞെടുപ്പിൽ നിലപാട് വ്യക്തമാക്കി കൊച്ചി പുതുവൈപ്പ് സമരക്കാർ. എല്‍പിജി ടെർമിനലിനെതിരായ സമരത്തിന് ഒപ്പം നിൽക്കുന്നവർക്കേ വോട്ട് ചെയ്യൂ എന്നാണ് ഇവരുടെ തീരുമാനം. സമരത്തിനെതിരായ നിലപാടാണ് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ സ്വീകരിച്ചതെന്നാണ് പുതുവൈപ്പുകാരുടെ പരാതി.

ഇവരുടെ നിലപാടുകൾ ശക്തമാണ്, ഈ സമരം പോലെ.പുതുവൈപ്പിലെ ഐഒസിയുടെ നിർദ്ദിഷ്ട എൽപിജി സംഭരണകേന്ദ്രം മാറ്റിസ്ഥാപിക്കണമെന്ന ആവശ്യവുമായി 2009 മുതൽ നടക്കുന്ന ജനകീയ പ്രക്ഷോഭത്തിന്റെ ഭാഗമാണിവർ. 2017 ൽ നടന്ന പൊലീസ് നടപടിയുടെ ഇരകളായവർ. വീണ്ടും ഒരു തെരഞ്ഞെടുപ്പ് കാലമെത്തുമ്പോൾ ഉറച്ച നിലപാടുമായാണ് ഇവർ രംഗത്തെത്തുന്നത്. അറുപത്തയ്യായിരത്തോളം പേരാണ് പുതുവൈപ്പ് ദ്വീപിലുള്ളത്. എറണാകുളം ലോക്സഭ മണ്ഡലത്തിൽ സ്ഥാനാർത്ഥിയുടെ വിജയത്തിന് നിർണായകമായ പങ്കുവഹിക്കാൻ സാധിക്കുന്നവർ. സമരത്തോട് ഓരോ മുന്നണിയും സ്വീകരിച്ച നിലപാടുകൾ മറക്കുന്നവരല്ല ഇവർ.

തെരഞ്ഞെടുപ്പിൽ എറണാകുളം മണ്ഡലത്തെ ചൂടുപിടിപ്പിക്കുന്ന വിഷയമായി പുതുവൈപ്പ് സമരവും മാറുമെന്ന് ഉറപ്പാണ്. അതേസമയം എൽപിജി പ്ലാന്റ് മാറ്റിസ്ഥാപിക്കണമെന്ന ആവശ്യവുമായി സമരം ശക്തമാക്കാൻ ഒരുങ്ങുകയാണ് സമരസമിതി.

click me!