'അത് അത്ര എളുപ്പമായിരുന്നില്ല'; തെരഞ്ഞെടുപ്പിലെ അട്ടിമറി വിജയത്തെക്കുറിച്ച് സുമലത

Published : May 27, 2019, 07:02 PM IST
'അത് അത്ര എളുപ്പമായിരുന്നില്ല'; തെരഞ്ഞെടുപ്പിലെ അട്ടിമറി വിജയത്തെക്കുറിച്ച് സുമലത

Synopsis

മേയ് 29 ന് മാണ്ഡ്യയിലെത്തി ജനങ്ങളെ അഭിസംബോധന ചെയ്യാനൊരുങ്ങുകയാണ് സുമലത. 

മാണ്ഡ്യ: നടിയും അന്തരിച്ച മുന്‍ എംപി അംബരീഷിന്‍റെ ഭാര്യയുമായ സുമതല കര്‍ണാടകത്തിലെ മാണ്ഡ്യയില്‍ വിജയക്കൊടി പാറിച്ചത് വീറും വാശിയുമേറിയ പോരാട്ടത്തിനൊടുവിലാണ്.   കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ മകനും ജെഡിഎസ് സ്ഥാനാര്‍ത്ഥിയുമായ നിഖില്‍ കുമാരസ്വാമിയെ 1,25,876 വോട്ടുകള്‍ക്കാണ് സുമലത പരാജയപ്പെടുത്തിയത്. എന്നാല്‍ അത് അത്ര എളുപ്പമായിരുന്നില്ലെന്നാണ് സുമതല പറയുന്നത്. ഏറ്റവും ബുദ്ധിമുട്ട് നിറഞ്ഞ തെരഞ്ഞെടുപ്പായിരുന്നു കടന്ന് പോയതെന്ന് സുമലത പറയുന്നു. 

മേയ് 29 ന് മാണ്ഡ്യയിലെത്തി ജനങ്ങളെ അഭിസംബോധന ചെയ്യാനൊരുങ്ങുകയാണ് സുമലത. തനിക്ക് വേണ്ടി കഠിനാധ്വാനം ചെയ്ത ഓരോരുത്തര്‍ക്കും വിജയത്തിന്‍റെ ക്രെഡിറ്റ് നല്‍കുന്നതായും സുമലത പറഞ്ഞു. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സുമലതക്ക് ബിജെപി പിന്തുണ പ്രഖ്യാപിച്ചിരുന്നു. ബിജെപിയുടെ പിന്തുണയും സുമലതയുടെ വിജയത്തിന് കാരണമായി. തെരഞ്ഞെടുപ്പില്‍ പിന്തുണ നല്‍കിയതിന് നന്ദി അറിയിക്കാന്‍ ബിജെപി നേതാവ് എസ് എം കൃഷ്ണയുടെ വീട്ടില്‍ ഞായറാഴ്ച സുമലത എത്തിയിരുന്നു. ബി എസ് യെദ്യൂരപ്പയുടെ കൂടെയാണ് എസ് എം കൃഷ്ണയുടെ വീട്ടിലെത്തിയത്.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?