
തിരുവനന്തപുരം: തൃശൂര്‍ മണ്ഡലത്തില്‍ മത്സരിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദ്ദേശ പ്രകാരമെന്ന് സുരേഷ് ഗോപി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയാണ് സുരേഷ് ഗോപിയുടെ പേര് പ്രഖ്യാപിച്ചത്.
ശബരിമല വിഷയം പ്രചാരണമാക്കില്ല. ശബരിമലയിലെ സംഭവ വികാസങ്ങളിൽ വേദനയുണ്ട്. പ്രചാരണത്തിന് മറ്റ് പല വിഷയങ്ങളുമുണ്ട്. കേന്ദ്രത്തിന്‍റെ ഭരണ നേട്ടങ്ങൾ പറയുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.
തൃശൂരിൽ മറ്റ് സ്ഥാനാർഥികളെ പരിഗണിക്കാൻ താൻ ആവശ്യപ്പെട്ടിരുന്നു. ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാനാകുക ആയിരുന്നു ഏറ്റവും വലിയ ആഗ്രഹമെന്നും സുരേഷ് ഗോപി പറഞ്ഞു.