രാഷ്ട്രീയത്തിന് അതീതമായ വോട്ടുകളാവും തന്‍റെ ഭൂരിപക്ഷം ഉയർത്തുകയെന്ന് സുരേഷ് ഗോപി

Published : Apr 21, 2019, 11:38 AM IST
രാഷ്ട്രീയത്തിന് അതീതമായ വോട്ടുകളാവും തന്‍റെ ഭൂരിപക്ഷം ഉയർത്തുകയെന്ന് സുരേഷ് ഗോപി

Synopsis

തന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്നുള്ള ചില വീഡിയോകൾ പ്രചരിച്ചതും വിവാദമായതും നന്നായി. അവയിലെ നന്മ തിരിച്ചറിയുന്നവർ ആ നന്മയെ ആരാധിക്കുകയും പുകഴ്ത്തുകയും ചെയ്യും. അതിൽ തിന്മ കാണുന്നവർ നാശത്തിലേക്ക് പോകുമെന്നും സുരേഷ് ഗോപി

തൃശ്ശൂർ: രാഷ്ട്രീയത്തിന് അതീതമായ നിഷ്‍പക്ഷ വോട്ടുകളാവും തന്‍റെ ഭൂരിപക്ഷം ഉയർത്തുകയെന്ന് തൃശ്ശൂർ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി. പ്രചാരണ രംഗത്ത് അവസാനം എത്തിയതിന്‍റെ ക്ഷീണം തനിക്കില്ല. പക്ഷേ താമസിച്ച് വന്നതുകൊണ്ട് മൂന്നിരട്ടി പ്രയത്നിക്കേണ്ടിവന്നു. അതൊന്നും നോക്കിയിട്ട് കാര്യമില്ല. പരീക്ഷണങ്ങൾ നിറഞ്ഞ സാഹചര്യങ്ങളിലൂടെ ഉയർന്നുവന്ന നടനാണ് താനെന്നും സുരേഷ് ഗോപി പറഞ്ഞു.

തന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്നുള്ള ചില വീഡിയോകൾ പ്രചരിച്ചതും വിവാദമായതും നന്നായി. അവയിലെ നന്മ തിരിച്ചറിയുന്നവർ ആ നന്മയെ ആരാധിക്കുകയും പുകഴ്ത്തുകയും ചെയ്യും. അതിൽ തിന്മ കാണുന്നവർ നാശത്തിലേക്ക് പോകുമെന്നും സുരേഷ് ഗോപി പറ‌ഞ്ഞു. തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ താൻ ഉന്നതസ്ഥാനം നേടുമെന്നും സുരേഷ് ഗോപി പറഞ്ഞു.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?