വിഷു ദിവസം കണ്ണ് തുറക്കാതെ കുളിച്ചു, ക്ഷേത്രത്തിലെത്തും വരെ കണ്ണുതുറന്നില്ലെന്ന് സുരേഷ് ഗോപി

Published : Apr 15, 2019, 12:52 PM ISTUpdated : Apr 15, 2019, 01:01 PM IST
വിഷു ദിവസം കണ്ണ് തുറക്കാതെ കുളിച്ചു, ക്ഷേത്രത്തിലെത്തും വരെ കണ്ണുതുറന്നില്ലെന്ന് സുരേഷ് ഗോപി

Synopsis

രാവിലെ എഴുന്നേറ്റ് കുളിയും പ്രഭാതകർമ്മങ്ങളുമെല്ലാം നടത്തിയത് കണ്ണ് തുറക്കാതെ ആണെന്ന് സുരേഷ് ഗോപി പറഞ്ഞു. നഗരത്തിലെ ഹോട്ടലിൽ നിന്ന് അമ്പലത്തിൽ എത്തുംവരെ താൻ കണ്ണുതുറന്നില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

തൃശ്ശൂർ:  വീട്ടിൽ വിഷുക്കണിവച്ച് രാവിലെ കണ്ണ് പൊത്തി പോയി കണി കാണുന്നതാണ് തന്‍റെ ശീലമെന്ന് തൃശ്ശൂർ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി. പക്ഷേ ഇത്തവണ തെരഞ്ഞെടുപ്പ് പ്രചാരണം ആയതുകൊണ്ട് വീട്ടിൽ കണി ഒരുക്കി കാണാനായില്ല. അതുകൊണ്ട് രാവിലെ എഴുന്നേറ്റ് കുളിയും പ്രഭാതകർമ്മങ്ങളുമെല്ലാം നടത്തിയത് കണ്ണ് തുറക്കാതെ ആണെന്ന് സുരേഷ് ഗോപി പറഞ്ഞു. നഗരത്തിലെ ഹോട്ടലിൽ നിന്ന് അമ്പലത്തിൽ എത്തുംവരെ താൻ കണ്ണുതുറന്നില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. തിരുവാമ്പാടി ഉണ്ണിക്കണ്ണനെ കണ്ടാണ് താൻ കണ്ണ് തുറന്നതെന്ന് പറയുന്നു.

കേരളത്തിനുവേണ്ടി താൻ തന്‍റെ 'ഹൃദയക്കണ്ണ്' സമർപ്പിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. തൃശ്ശൂരിലെ ബിജെപി പ്രവർത്തകർ വലിയ മുന്നേറ്റം ഉണ്ടായിക്കിയിട്ടുണ്ടെന്ന് സ്ഥാനാർത്ഥി അവകാശപ്പെടുന്നു. ഈ ഊർജ്ജം വർദ്ധിച്ചു വർദ്ധിച്ച് ഒരു നല്ല ക്ലൈമാക്സിലേക്ക് എത്തുമെന്നാണ് തന്‍റെ പ്രതീക്ഷയെന്നും സുരേഷ് ഗോപി പറഞ്ഞു.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?