രാഹുൽ ഗാന്ധി വയനാട്ടിൽ: ഇത് ഞങ്ങളുടെ സർജിക്കൽ സ്ട്രൈക്കെന്ന് ടി സിദ്ദിഖ്

Published : Mar 31, 2019, 11:32 AM ISTUpdated : Mar 31, 2019, 11:34 AM IST
രാഹുൽ ഗാന്ധി വയനാട്ടിൽ: ഇത് ഞങ്ങളുടെ സർജിക്കൽ സ്ട്രൈക്കെന്ന് ടി സിദ്ദിഖ്

Synopsis

ഇടത് പക്ഷത്തിനും ബിജെപിയ്ക്കും എതിരെ യുഡിഎഫ്  നടത്തിയ സ‍ർജിക്കൽ സ്ട്രൈക്കാണിതെന്നും കേരളത്തിൽ ഇരുപത് സീറ്റും യു‍‍ഡിഎഫ് നേടുമെന്നും ടി സിദ്ദിഖ്

വയനാട്:  രാഹുൽഗാന്ധി വയനാട്ടിൽ നിന്ന് മത്സരിക്കാൻ തീരുമാനിച്ചതിൽ ഏറെ അഭിമാനവും സന്തോഷവുമുണ്ടെന്ന് ടി സിദ്ദിഖ്. ഇടത് പക്ഷത്തിനും ബിജെപിയ്ക്കും എതിരെ യുഡിഎഫ്  നടത്തിയ സ‍ർജിക്കൽ സ്ട്രൈക്കാണിതെന്നും കേരളത്തിൽ ഇരുപത് സീറ്റും യു‍‍ഡിഎഫ് നേടുമെന്നും ടി സിദ്ദിഖ് പറഞ്ഞു.

നേരത്തെ വയനാട്ടിൽ നിന്നും ടി സിദ്ദിഖ് മത്സരിക്കുമെന്നായിരുന്നു തീരുമാനം. എന്നാൽ രാഹുൽ ഗാന്ധി വരുമെന്ന സൂചന വന്നതോടെ സിദ്ദിഖ് പിന്മാറുകയായിരുന്നു.
രാജ്യത്തിന് പ്രധാനമന്ത്രിയെ കൊടുക്കാന്‍ കേരളത്തിന് ലഭിക്കുന്ന സുവര്‍ണാവസരമാണ്  രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ വയനാടിന് ഉറപ്പാകുന്നത്. ഇതോടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മുഴുവന്‍ അലയൊലികള്‍ ഉണ്ടാകും. പല സംസ്ഥാനങ്ങളും രാഹുല്‍ ഗാന്ധി മത്സരിക്കണമെന്ന് ആവശ്യപ്പെട്ടു. മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്നാട്, ഗുജറാത്ത് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ഈ ആവശ്യവുമായി രംഗത്തെത്തി. എന്നാല്‍ ഭാഗ്യം കിട്ടിയത് കേരളത്തിലെ വയനാട് പാര്‍ലമെന്‍റിനാണെന്നും സിദ്ദിഖ് പറഞ്ഞിരുന്നു.

നിര്‍ണ്ണായക കൂടിയാലോചനകളാണ് ദില്ലിയിൽ ഇന്ന് രാവിലെ മുതൽ നടന്നത്. ഒരാഴ്ച മുൻപ് തന്നെ രാഹുൽ വയനാട്ടിൽ എത്തുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും കോൺഗ്രസ് അധ്യക്ഷൻ മനസ് തുറന്നിരുന്നില്ല. നിര്‍ണ്ണായക തീരുമാനത്തിന് മുൻപ് മുതിര്‍ന്ന നേതാക്കളായ ഗുലാം നബി ആസാദും ഏകെ ആന്റണിയും കെസി വേണുഗോപാലും കൂടിക്കാഴ്ച നടത്തി. അഹമ്മദ് പാട്ടേലും കൂടിയാലോചനകളിൽ പങ്കെടുത്തിരുന്നു. 

 ഇപ്പോൾ തന്നെ സ്ഥാനാര്‍ത്ഥിത്വം വളരെ വൈകിയെന്ന വികാരമാണ് കോൺഗ്രസ് നേതാക്കൾക്കും പ്രവര്‍ത്തകര്‍ക്കും യുഡിഎഫ് നേതൃത്വത്തിന് ആകെയും ഉണ്ടായിരുന്നത്. അതൃപ്തി നേരിട്ട് ലീഗ് നേതൃത്വം ഹൈക്കമാന്‍റിനെ അറിയിക്കുകയും ചെയ്തിരുന്നു. വലിയ മനോവിഷമമുണ്ടെന്നും തീരുമാനം വൈകരുതെന്നും ഇന്ന് രാവിലെയും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പ്രതികരിക്കുകയും ചെയ്തിരുന്നു. 

രാഹുൽ വരുന്നെന്ന അഭ്യൂഹം ഉയര്‍ന്നതോടെ വയനാട് മണ്ഡലം ദേശീയ ശ്രദ്ധയിലേക്ക് ഉയര്‍ന്നിരുന്നു. വൈകിയെങ്കിലും പ്രഖ്യാപനം വന്നതിൽ വലിയ ആവേശമാണ് ഇപ്പോൾ കോൺഗ്രസ് യുഡിഎഫ് വൃത്തങ്ങൾ പങ്കുവയ്ക്കുന്നത്. രാഹുലിന്‍റെ സ്ഥാനാര്‍ത്ഥിത്വം ദേശീയ തലത്തിൽ ഗുണം ചെയ്യില്ലെന്ന വിമര്‍ശനം ഇടത് പക്ഷം പങ്കുവച്ചിരുന്നെങ്കിലും ഇതെല്ലാം അവഗണിച്ചാണ് വയനാട്ടിൽ തന്നെ മത്സരിക്കാൻ രാഹുൽ ഗാന്ധി തീരുമാനം എടുത്തത്. 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?