തമിഴ്നാട് ഉപതെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ്-ഡിഎംകെ സീറ്റുകള്‍ പിടിച്ചെടുത്ത് അണ്ണാഡിഎംകെ

By Web TeamFirst Published Oct 24, 2019, 5:02 PM IST
Highlights

കോണ്‍ഗ്രസിന്‍റെയും ഡിഎംകെയുടേയും സീറ്റുകള്‍ അണ്ണാഡിഎംകെ പിടിച്ചെടുത്തു

ചെന്നൈ: തമിഴ്നാട്ടിൽ ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ട് മണ്ഡലങ്ങളിലും ഭരണകക്ഷിയായ അണ്ണാഡിഎംകെയ്ക്ക് മികച്ച വിജയം. കോണ്‍ഗ്രസിന്‍റെയും ഡിഎംകെയുടേയും സീറ്റുകള്‍ അണ്ണാഡിഎംകെ പിടിച്ചെടുത്തു. കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റായ നംഗുനേരിയിൽ 3,233 വോട്ടുകൾക്കാണ് അണ്ണാഡിഎംകെ സ്ഥാനാർത്ഥി ആർ നാരായണൻ വിജയിച്ചത്.

read more..ഹരിയാനയിൽ ബിജെപി വിരുദ്ധ സർക്കാർ രൂപീകരിക്കുമെന്ന് കോൺഗ്രസ്: കർണാടക മോ‍ഡൽ സർക്കാരിന് സാധ്യത

ഡിഎംകെയുടെ സിറ്റിംഗ് സീറ്റായ വിക്രവാണ്ടിയിൽ 44,782 വോട്ടുകളാണ് അണ്ണാഡിഎംകെ സ്ഥാനാർത്ഥി മുത്തമിഴ്സെൽവന്റെ ലീഡ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഏറെ പിന്നാക്കം പോയ മണ്ഡലങ്ങളിലാണ് ഇത്തവണ അണ്ണാഡിഎംകെയുടെ മികച്ച മുന്നേറ്റം നടത്തിയതെന്നത് ശ്രദ്ധേയമാണ്.

read more മഹാരാഷ്ട്രയില്‍ നിറം മങ്ങി ബിജെപി; നില മെച്ചപ്പെടുത്തി ശിവസേന

പുതുച്ചേരിയിലെ കാമരാജ് നഗറിൽ കോൺഗ്രസിന്റെ ജോൺകുമാർ 7,170 വോട്ടുകൾക്ക് വിജയിച്ചു.സത്യത്തിന്റെ വിജയമാണിതെന്ന് തമിഴ്നാട് മുഖ്യമന്ത്രിയും അണ്ണാഡിഎംകെ നേതാവുമായ എടപ്പാടി പളനി സ്വാമി പ്രതികരിച്ചു. 

click me!