വ്യത്യസ്തനായി സ്ഥാനാർത്ഥി; പത്രിക സമർപ്പിക്കാൻ കെട്ടിവച്ചത് 25,000 രൂപയുടെ നാണയങ്ങൾ

Published : Mar 25, 2019, 11:42 PM ISTUpdated : Mar 25, 2019, 11:49 PM IST
വ്യത്യസ്തനായി സ്ഥാനാർത്ഥി; പത്രിക സമർപ്പിക്കാൻ കെട്ടിവച്ചത് 25,000 രൂപയുടെ  നാണയങ്ങൾ

Synopsis

അമ്മ മക്കൾ നാഷണൽ പാർട്ടി (എഎംഎൻപി) സ്വതന്ത്ര സ്ഥാനാർത്ഥി കുപ്പൾജി ദേവദോസ് ആണ് തെരഞ്ഞെടുപ്പിൽ വ്യത്യസ്തനായി നാണയങ്ങൾ നൽകിയത്. 

ചെന്നൈ: തമിഴ്നാട്ടിൽ നാമനിര്‍ദ്ദേശിക പത്രിക സമർപ്പിക്കാൻ സ്ഥാനാർത്ഥി കെട്ടിവച്ചത് 25,000 രൂപയുടെ നാണയങ്ങൾ. അമ്മ മക്കൾ നാഷണൽ പാർട്ടി (എഎംഎൻപി) സ്വതന്ത്ര സ്ഥാനാർത്ഥി കുപ്പൾജി ദേവദോസ് ആണ് തെരഞ്ഞെടുപ്പിൽ വ്യത്യസ്തനായി നാണയങ്ങൾ നൽകിയത്. 

10, 5, 2, 1 രൂപ നാണയങ്ങൾ ചേർത്താണ് 25,000 കെട്ടിവച്ചത്. സൗത്ത്  ചെന്നൈ ലോക്സഭാ മണ്ഡലത്തിൽ മത്സരിക്കുന്നതിനായി ചെന്നൈ 13 സോണൽ ഓഫീസിലാണ് പത്രിക സമർപ്പിക്കുന്നതിനായി ദേവദോസ് എത്തിയത്. തമിഴ്നാട്ടിൽ ഏപ്രിൽ 18നാണ് 39 ലോക്സഭാ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് നടക്കുക. മെയ് 23-ന് വോട്ടെണ്ണൽ നടക്കും. 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?