മഹാരാഷ്ട്രയില്‍ നാളെ ബൂത്തിലേക്ക് 10 മണ്ഡലങ്ങള്‍; ജനവിധി തേടി അംബേദ്ക്കറുടെ ചെറുമകനും

By Web TeamFirst Published Apr 17, 2019, 9:32 AM IST
Highlights

വ്യാജ വാഗ്ദാനങ്ങളാണ് മോദി നൽകിയത്. ഇത് ഇത്തവണ തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിക്കുമെന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്. ബിജെപി ശിവസേനയാണ് പ്രധാന എതിരാളിയെന്നും കോണ്‍ഗ്രസ് എൻസിപി സഖ്യത്തിന് ഒരു സാധ്യതയുമില്ലെന്ന് അംബേദ്കറുടെ ചെറുമകന്‍

മുംബൈ: 2014ലെ മോദി തരംഗത്തിലും മഹാരാഷ്ട്രയിൽ കോണ്‍ഗ്രസിനൊപ്പം നിന്ന നാന്ദഡും, ഹിംഗോളിയും അടക്കം പത്ത് മണ്ഡലങ്ങളാണ് രണ്ടാഘട്ടത്തിൽ നാളെ ജനവിധി തേടുന്നത്. അംബേദ്ക്കറുടെ ചെറുമകൻ പ്രകാശ് അംബേദ്ക്കറുടെ മൂന്നാംമുന്നണിക്കും ഈ ഘട്ടം ഏറെ നിർണ്ണായകം. പത്ത് മണ്ഡലങ്ങളിൽ ബിജെപി ശിവസേന സഖ്യം ലക്ഷ്യമിടുന്നത് സമ്പൂർണ
ആധിപത്യമാണ്.

വ്യാജ വാഗ്ദാനങ്ങളാണ് മോദി നൽകിയത്. ഇത് ഇത്തവണ തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിക്കുമെന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്. ബിജെപി ശിവസേനയാണ് പ്രധാന എതിരാളിയെന്നും കോണ്‍ഗ്രസ് എൻസിപി സഖ്യത്തിന് ഒരു സാധ്യതയുമില്ലെന്ന് അംബേദ്കറുടെ ചെറുമകന്‍ വിശദമാക്കുന്നു

പിസിസി അധ്യക്ഷൻ അശോക് ചവാൻ മത്സരിക്കുന്ന നാന്ദഡ്, മുൻ കേന്ദ്ര ആഭ്യന്തരമന്ത്രി സുശീൽ കുമാർ ഷിൻഡെ തിരിച്ചുവരവ് ലക്ഷ്യമിടുന്ന ഷോലാപ്പൂർ. രണ്ടാംഘട്ടത്തിൽ വിഐപി മണ്ഡലങ്ങളിൽ കോണ്‍ഗ്രസിന് ജീവൻമരണ പോരാട്ടമാണ്. നാന്ദഡിൽ ഭാര്യ അമിതചവാന് നൽകിയ സീറ്റിൽ ഹൈക്കമാൻഡ് നിർദ്ദേശത്തെ തുടർന്ന് അശോക് ചവാൻ തന്നെ മത്സരിക്കാൻ നിർബന്ധിതനായിരുന്നു. ഷോലാപ്പൂരിൽ സ്ഥാനാർത്ഥിയാകാനില്ലെന്ന് അറിയിച്ച ഷിൻഡെയും എഐസിസി നിർദ്ദേശത്തെ തുടർന്നാണ് മത്സരിക്കാൻ തയ്യാറായത്. വിദർഭയിലെ മണ്ഡലങ്ങളിലും കോണ്‍ഗ്രസ് എൻസിപി സഖ്യത്തിന് പ്രതീക്ഷയേറെയാണ്.

കാർഷിക പ്രതിസന്ധിയും പിന്നോക്കാവസ്ഥയും മോദിക്കെതിരെ വോട്ടാകുമെന്ന് കോണ്‍ഗ്രസ് വിലയിരുത്തുന്നത്. 2014ൽ പത്തിൽ എട്ടും ജയിച്ച ബിജെപി സേന സഖ്യം ഇത്തവണ നാന്ദഡിൽ അടക്കം കോണ്‍ഗ്രസിന് മേൽ ഉയർത്തിയത് ശക്തമായ വെല്ലുവിളിയാണ്. ബീഡ് മണ്ഡലത്തിൽ മത്സരിക്കുന്ന ഗോപിനാഥ് മുണ്ടെയുടെ മകൾ പ്രീതം മുണ്ടെയാണ് രണ്ടാംഘട്ടത്തിൽ എൻഡിഎ നിരയിലെ പ്രധാനി.

click me!