വീണ്ടും പോസ്റ്റൽ ബാലറ്റ് വിവാദം; ബേക്കൽ പൊലീസ് സ്റ്റേഷനിൽ 33 പേർക്ക് പോസ്റ്റൽ ബാലറ്റ് കിട്ടിയില്ല

By Web TeamFirst Published May 12, 2019, 8:08 AM IST
Highlights

44 പൊലീസുകാർ പോസ്റ്റൽ ബാലറ്റിനായി അപേക്ഷിച്ചെങ്കിലും 11 പേർക്ക് മാത്രമേ ബാലറ്റ് ലഭിച്ചുള്ളൂ. യുഡിഎഫ് അനുഭാവികളായ പൊലീസുകാർക്ക് പോസ്റ്റൽ ബാലറ്റ് നൽകുന്നില്ലെന്നാണ് ആരോപണം.

കാസർകോട്: കാസർകോട് ബേക്കൽ പൊലീസ് സ്റ്റേഷനിൽ 33 ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ ബാലറ്റ് കിട്ടിയില്ലെന്ന് പരാതി. യുഡിഎഫ് അനുഭാവികളായ പൊലീസുകാർക്ക് പോസ്റ്റൽ ബാലറ്റ് നൽകുന്നില്ലെന്നാണ് ആരോപണം.

44 പൊലീസുകാർ പോസ്റ്റൽ ബാലറ്റിനായി അപേക്ഷിച്ചെങ്കിലും 11 പേർക്ക് മാത്രമേ ബാലറ്റ് ലഭിച്ചുള്ളൂ. പൊലീസുകാർ കളക്ടർക്ക് പരാതി നൽകിയിരിക്കുകയാണ്. ഇ മെയിലായാണ് പരാതി നൽകിയത്. എല്ലാ പോസ്റ്റൽ ബാലറ്റുകളും നൽകിയിട്ടുണ്ടെന്നാണ് റിട്ടേണിംഗ് ഓഫീസർ പറയുന്നത്. 

click me!