ജാതി വ്യവസ്ഥയ്ക്കെതിരെ പൊരുതി തോള്‍ തിരുമാവളവന് മിന്നും ജയം

Published : May 24, 2019, 05:28 PM ISTUpdated : May 24, 2019, 05:29 PM IST
ജാതി വ്യവസ്ഥയ്ക്കെതിരെ പൊരുതി തോള്‍ തിരുമാവളവന് മിന്നും ജയം

Synopsis

ജാതിവ്യവസ്ഥയ്ക്കെതിരെ ശക്തമായി വാദിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത തിരുമാവളവന്‍ എഴുതിയ അപ്റൂട്ട് ഹിന്ദുത്വ, ദ ഫയറി വോയ്സ് ഓഫ് ലിബറേഷൻ പാന്തേഴ്സ് എന്ന പുസ്തകം ശ്രദ്ധേയമാണ്.

ചൈന്നൈ: ജാതിവ്യവസ്ഥയ്ക്കെതിരെ പൊരുതിയ  വിടുതലൈ ചിരുതൈകള്‍ കക്ഷി നേതാവ് തോള്‍ തിരുമാവളവന് മിന്നുന്ന ജയം. തെരഞ്ഞെടുപ്പില്‍ ചിദംബരത്ത് നിന്നും വിജയിച്ചാണ് തിരുമാവളവന്‍ പാര്‍ലമെന്‍റിലേക്ക് എത്തുന്നത്. 3180 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അദ്ദേഹത്തിന്‍റെ വിജയം. ഡിഎംകെ സഖ്യത്തോടൊപ്പമാണ് തെരഞ്ഞെടുപ്പില്‍ തിരുമാവളവന്‍ മത്സരിച്ചത്. എഐഎഡിഎംകെ സ്ഥാനാര്‍ത്ഥി പി ചന്ദ്രശേഖറായിരുന്നു മുഖ്യ എതിരാളി. 

ജാതിവ്യവസ്ഥയ്ക്കെതിരെ ശക്തമായി വാദിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത തിരുമാവളവന്‍ എഴുതിയ അപ്റൂട്ട് ഹിന്ദുത്വ, ദ ഫയറി വോയ്സ് ഓഫ് ലിബറേഷൻ പാന്തേഴ്സ് എന്ന പുസ്തകം ശ്രദ്ധേയമാണ്. ദലിത് സമുദായത്തില്‍പ്പെട്ട തിരുമാവളവന്‍ ജാതി ആധിപത്യത്തിനെതിരെ ശക്തമായി വാദിച്ചിരുന്നു. 1999ലും 2004ലും തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും രണ്ട് തവണയും പരാജയപ്പെട്ടു. 2014-ലെ പൊതുതെരഞ്ഞെടുപ്പിലും അദ്ദേഹം മത്സരിച്ചിരുന്നു.  

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?