
ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റിനുള്ള ഒരുക്കത്തിലാണ് വിരാട് കോലിയുടെ നായകത്വത്തിലിറങ്ങുന്ന ഇന്ത്യന്‍ ടീം. നാളെ ന്യൂസിലന്‍ഡിനെതിരെ ടീം ഇന്ത്യ സന്നാഹ മത്സരവും കളിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് വിജയത്തിന്റെ ആഘോഷങ്ങളിലാണ് രാജ്യം. ഇതിനിടയിലും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആശംസകള്‍ അറിയിക്കാന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മറന്നില്ല.
ട്വിറ്ററിലാണ് കോലി ആശംസ അറിയിച്ചത്. ട്വീറ്റില്‍ പറയുന്നതിങ്ങനെ... ആശംസകള്‍ നരേന്ദ്ര മോദി. നിങ്ങളുടെ നേതൃത്വത്തില്‍ ഇന്ത്യ കൂടുതല്‍ ഉയരങ്ങളിലേക്ക് പറക്കുമെന്ന് വിശ്വസിക്കുന്നു. ജയ് ഹിന്ദ്. എന്നും പറഞ്ഞാണ് കോലി ട്വീറ്റ് അവസാനിക്കുന്നത്.
കോലിയുടെ ക്യാപ്റ്റന്‍സി നിര്‍ണയിക്കുന്ന ലോകകപ്പാണ് വരാനിരിക്കുന്നത്. ഐപിഎല്ലില്‍ കോലിയുടെ നേതൃത്വത്തില്‍ ഇറങ്ങിയ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ അവസാന സ്ഥാനത്തായിരുന്നു.