തുഷാര്‍ വെള്ളാപ്പള്ളി തൃശൂരിൽ; എസ്എൻഡിപി വൈസ് പ്രസിഡന്‍റ് സ്ഥാനം രാജിവയ്ക്കില്ല

Published : Mar 27, 2019, 04:59 PM ISTUpdated : Mar 27, 2019, 06:30 PM IST
തുഷാര്‍ വെള്ളാപ്പള്ളി തൃശൂരിൽ; എസ്എൻഡിപി വൈസ് പ്രസിഡന്‍റ് സ്ഥാനം രാജിവയ്ക്കില്ല

Synopsis

ബിഡിജെസ് വൈസ് പ്രസിഡന്‍റ് പൈലി വാദ്യാട്ടാണ് വയനാട് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാനെത്തിയാൽ മാറ്റമുണ്ടാകുമെന്നാണ് ബിഡിജെഎസ് പറയുന്നത്. 

തിരുവല്ല: ലോക്സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാര്‍ത്ഥിയായി തുഷാര്‍ വെള്ളാപ്പള്ളി തൃശൂരിൽ മത്സരിക്കും. ബിഡിജെസ് വൈസ് പ്രസിഡന്‍റ് പൈലി വാദ്യാട്ടാണ് വയനാട് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി. നാളെ മുതൽ പ്രചാരണം തുടങ്ങുമെന്നും എസ്എൻഡിപി വൈസ് പ്രസിഡന്‍റ് സ്ഥാനം രാജി വക്കില്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി അറിയിച്ചു.

വയനാട് മണ്ഡലം ബിജെപി ആവശ്യപ്പെട്ടിട്ടില്ല. വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കാനെത്തിയാൽ വയനാട്ടെ സ്ഥാനാര്‍ത്ഥിയുടെ കാര്യത്തിൽ മാറ്റമുണ്ടാകുമെന്നും തുഷാര്‍ വെള്ളാപ്പള്ളി അറിയിച്ചു. 

ഫോട്ടോ: സനീഷ് സദാശിവൻ

ആവശ്യമെങ്കിൽ എസ്എൻഡിപി വൈസ് പ്രസിഡന്‍റ് സ്ഥാനം രാജിവക്കുെമന്നായിരുന്നു നേരത്തെ തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞിരുന്നത്. എന്നാൽ അത്തരമൊരു ആവശ്യം ഉയര്‍ന്ന് വന്നിട്ടില്ലെന്നിട്ടില്ലെന്നും സ്ഥാനാര്‍ത്ഥിയാകുന്നതിന് വൈസ് പ്രസിഡന്‍റ് സ്ഥാനം തടസമല്ലെന്നുമാണ് തുഷാര്‍ വെള്ളാപ്പള്ളി പറയുന്നത്.  

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?