രാഹുലിന്‍റെ പത്രികാ സമര്‍പ്പണം; കോഴിക്കോട് ഗതാഗത നിയന്ത്രണം

Published : Apr 03, 2019, 04:55 PM ISTUpdated : Apr 03, 2019, 05:12 PM IST
രാഹുലിന്‍റെ പത്രികാ സമര്‍പ്പണം; കോഴിക്കോട് ഗതാഗത നിയന്ത്രണം

Synopsis

കരിപ്പൂര്‍ മുതല്‍ വെസ്റ്റ് ഹില്‍ വരെയുള്ള ഭാഗങ്ങളിലാണ് ഭാഗിക ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. നാളെ രാവിലെ ഗസ്റ്റ് ഹൗസ് മുതല്‍ വിക്രം മൈതാനം വരെ പൂര്‍ണ നിയന്ത്രണം ഉണ്ടാകും.

കോഴിക്കോട്: വയനാട് മണ്ഡലത്തില്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കാന്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും എത്തുന്നതിന്‍റെ ഭാഗമായി ഇന്ന് രാത്രി മുതല്‍ കോഴിക്കോട് ഗതാഗത നിയന്ത്രണം. രാത്രി 8.30 മുതലാണ് നിയന്ത്രണം. കരിപ്പൂര്‍ മുതല്‍ വെസ്റ്റ് ഹില്‍ വരെയുള്ള ഭാഗങ്ങളിലാണ് ഭാഗിക ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. നാളെ രാവിലെ ഗസ്റ്റ് ഹൗസ് മുതല്‍ വിക്രം മൈതാനം വരെ പൂര്‍ണ നിയന്ത്രണം ഉണ്ടാകും.

രാഹുലിന്‍റെ വരവോടെ വയനാട് നഗരം എസ്‍പിജി സുരക്ഷയിലാണ്. നഗരത്തിൽ ആകെ കര്‍ശന സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ചുരം കയറിയെത്തുന്ന വാഹനങ്ങളിലടക്കം പരിശോധന നടത്തുകയാണ്. വൻ പൊലീസ് സംഘത്തെയും വിന്യസിച്ചിട്ടുണ്ട്. 

അസമിലെ തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ പങ്കെടുത്ത ശേഷം വൈകീട്ട് എട്ട് മണിയോടെയാണ് രാഹുൽ ഗാന്ധി കോഴിക്കോട് എത്തുന്നത്. കോഴിക്കോട് ഗസ്റ്റ് ഹൗസിലാണ് താമസം. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും എത്തുന്ന സാഹചര്യത്തിൽ ഗസ്റ്റ് ഹൗസിന്‍റെ നിയന്ത്രണം എസ്പിജി ഏറ്റെടുത്തു. 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?