തൃശൂരില്‍ മുന്നില്‍ പ്രതാപന്‍, സുരേഷ് ഗോപി മൂന്നാമത്

Published : May 23, 2019, 09:31 AM ISTUpdated : May 23, 2019, 09:34 AM IST
തൃശൂരില്‍ മുന്നില്‍ പ്രതാപന്‍, സുരേഷ് ഗോപി മൂന്നാമത്

Synopsis

നേരത്തേ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ എല്‍ഡിഎഫിന്റെ രാജാജി മാത്യു തോമസ് ആയിരുന്നു മുന്നില്‍. എട്ടേമുക്കാലോടെ പ്രതാപന്‍ ലീഡ് പിടിയ്ക്കുകയായിരുന്നു.  

തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ യുഡിഎഫിന്റെ ടി എന്‍ പ്രതാപന്‍ മുന്നില്‍. 3002 വോട്ടുകളുടെ ലീഡാണ് പ്രതാപന് ഇപ്പോള്‍ ഉള്ളത്. എന്നാല്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. നേരത്തേ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ എല്‍ഡിഎഫിന്റെ രാജാജി മാത്യു തോമസ് ആയിരുന്നു മുന്നില്‍. എട്ടേമുക്കാലോടെ പ്രതാപന്‍ ലീഡ് പിടിയ്ക്കുകയായിരുന്നു. നിലവിലെ സ്ഥിതിയനുസരിച്ച് മൂന്നാം സ്ഥാനത്താണ് ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപി. 

ടിഎന്‍ പ്രതാപന് പത്തൊന്‍പതിനായിരത്തിലേറെ വോട്ടുകളുള്ളപ്പോള്‍ പതിനാറായിരത്തിലേറെ വോട്ടുകളാണ് രാജാജി മാത്യു തോമസിനും സുരേഷ് ഗോപിക്കുമുള്ളത്. നേരിയ വ്യത്യാസം മാത്രമാണ് രണ്ടും മൂന്നും സ്ഥാനാര്‍ഥികള്‍ക്കിടയില്‍ ഇപ്പോഴുള്ളത്.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?