തെരഞ്ഞെടുപ്പ് ട്രാൻസ്ജെൻഡർ ഐക്കൺ രഞ്ജു രഞ്ജിമറിന്‍റെ അഭിമാന വോട്ട്

Published : Apr 23, 2019, 12:51 PM ISTUpdated : Apr 24, 2019, 02:26 PM IST
തെരഞ്ഞെടുപ്പ് ട്രാൻസ്ജെൻഡർ ഐക്കൺ രഞ്ജു രഞ്ജിമറിന്‍റെ അഭിമാന വോട്ട്

Synopsis

പരസ്യ മോഡലും മേക്കപ്പ് ആർട്ടിസ്റ്റുമായ രഞ്ജുവിന് കൊല്ലം ഇരവിപുരം മീനാക്ഷി വിലാസം എൽ പി സ്കൂളിലായിരുന്നു വോട്ട്

കൊല്ലം: പൊതുതെരഞ്ഞെടുപ്പിന്‍റെ എല്ലാ ആവേശത്തോടെയുമാണ് കേരളത്തിലെ പോളിംഗ് പുരോഗമിക്കുന്നത്. വോട്ടര്‍മാരുടെ നീണ്ട നിര എല്ലാ ബൂത്തുകളിലും കാണാം. സമസ്ത മേഖലയിലുള്ളവരും തിരക്കുകള്‍ മാറ്റിവച്ച് ക്യൂ നിന്ന് സമ്മതിദാനാവകാശം വിനിയോഗിക്കുകയാണ്. ചലച്ചിത്ര-രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ക്കൊപ്പം വയോജനങ്ങളും കന്നി വോട്ടര്‍മാരും ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരും പോളിംഗ് സ്റ്റേഷനുകളെ ആവേശത്തിലാക്കുന്നു.

ജനാധിപത്യ ഇന്ത്യയുടെ ഭാവി നിര്‍ണയിക്കുന്ന തെരഞ്ഞെടുപ്പില്‍ അഭിമാനബോധത്തോടെയാണ് ട്രാന്‍സ്ജെന്‍ഡേഴ്സ് വോട്ട് രേഖപ്പെടുത്തുന്നത്. വോട്ടർ ബോധവൽകരണത്തിന്റെ ഭാഗമായി കൊല്ലം ജില്ലയിൽ തിരഞ്ഞെടുപ്പ്  ട്രാൻസ്ജെൻഡർ ഐക്കണായിരുന്ന രഞ്ജു രഞ്ജിമറും വോട്ട് രേഖപ്പെടുത്തി.  പരസ്യ മോഡലും മേക്കപ്പ് ആർട്ടിസ്റ്റുമായ രഞ്ജുവിന് കൊല്ലം ഇരവിപുരം മീനാക്ഷി വിലാസം എൽ പി സ്കൂളിലായിരുന്നു വോട്ട്.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?