പാര്‍ലമെന്‍റിലേക്കൊരു ട്രാൻസ്ജെൻഡർ; കോണ്‍ഗ്രസിലൂടെ ചരിത്രം കുറിക്കാന്‍ ആക്ടിവിസ്റ്റ് അപ്‍സര റെഡ്ഡി

Published : Mar 16, 2019, 08:34 PM IST
പാര്‍ലമെന്‍റിലേക്കൊരു ട്രാൻസ്ജെൻഡർ; കോണ്‍ഗ്രസിലൂടെ ചരിത്രം കുറിക്കാന്‍ ആക്ടിവിസ്റ്റ് അപ്‍സര റെഡ്ഡി

Synopsis

അപ്സര റെഡ്ഡിയുടെ സ്വാനാര്‍ഥിത്വത്തോട് രാഹുല്‍ഗാന്ധി അനുകൂലമായി പ്രതികരിക്കുമെന്നാണ് വ്യക്തമാകുന്നത്. ഇക്കഴിഞ്ഞ ജനുവരി മാസത്തില്‍ രാഹുല്‍ഗാന്ധി മുന്‍കൈ എടുത്താണ് അപ്‍സര റെഡ്ഡിയെ എഐസിസി ജനറൽ സെക്രട്ടറിയായി നിയമിച്ചത്. ചരിത്രത്തില്‍ ആദ്യമായായിരുന്നു ട്രാൻസ്ഡെൻഡർ വിഭാഗത്തിൽനിന്നൊരാൾ എഐസിസി ജനറൽ സെക്രട്ടറിയായത്

ചെന്നൈ: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇത്തവണ ആദ്യമായൊരു ട്രാന്‍സ് വുമണ്‍ സ്ഥാനാര്‍ത്ഥി തിരഞ്ഞെടുപ്പിന് ഇറങ്ങുകയാണ്. മഹിളാ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി കൂടിയായ അപ്സരാ റെഡ്ഢി തമിഴ്നാട്ടിലെ പാര്‍ട്ടി ഓഫീസിലെത്തി മത്സരിക്കാനുള്ള അപേക്ഷ നല്‍കി.

പാര്‍ലമെന്‍റില്‍ ട്രാന്‍സ്ജെന്‍ഡര്‍ പ്രതിനിധി ആവശ്യമാണെന്നും ഹൈക്കമാന്‍ഡ് സ്ഥാനാര്‍ത്ഥിത്വം അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും ആക്ടിവിസ്റ്റും മാധ്യമപ്രവർത്തകയുമായ അപ്സര ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

അപ്സര റെഡ്ഡിയുടെ സ്വാനാര്‍ഥിത്വത്തോട് രാഹുല്‍ഗാന്ധി അനുകൂലമായി പ്രതികരിക്കുമെന്നാണ് വ്യക്തമാകുന്നത്. ഇക്കഴിഞ്ഞ ജനുവരി മാസത്തില്‍ രാഹുല്‍ഗാന്ധി മുന്‍കൈ എടുത്താണ് അപ്‍സര റെഡ്ഡിയെ എഐസിസി ജനറൽ സെക്രട്ടറിയായി നിയമിച്ചത്. ചരിത്രത്തില്‍ ആദ്യമായായിരുന്നു ട്രാൻസ്ഡെൻഡർ വിഭാഗത്തിൽനിന്നൊരാൾ എഐസിസി ജനറൽ സെക്രട്ടറിയായത്.

എഐഎഡിഎംകെ പ്രവർത്തകയായിരുന്ന അപ്‍സര റെഡ്ഡി അടുത്തിടെയാണ് കോൺഗ്രസിൽ ചേർന്നത്. വികെ ശശികലയെ തമിഴ്നാട് മുഖ്യമന്ത്രിയായി തെരഞ്ഞെടുത്ത പാര്‍ട്ടി യോഗത്തില്‍ പ്രതിഷേധിച്ചാണ് അപ്‍സര പാര്‍ട്ടി വിട്ടത്.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?