കൊട്ടിക്കലാശം കുടുംബത്തോടൊപ്പം ആവേശമാക്കി സുരേഷ് ഗോപി

Published : Apr 21, 2019, 06:27 PM ISTUpdated : Apr 21, 2019, 06:58 PM IST
കൊട്ടിക്കലാശം കുടുംബത്തോടൊപ്പം ആവേശമാക്കി സുരേഷ് ഗോപി

Synopsis

ഇഞ്ചോടിഞ്ച് മത്സരം നടക്കുന്ന തൃശൂരിൽ പ്രചാരണത്തിന്‍റെ ആവേശം മുഴുവൻ കൊട്ടിക്കലാശത്തിലും പ്രകടമായിരുന്നു.

തൃശൂർ: തെരഞ്ഞെടുപ്പ്  കൊട്ടിക്കലാശം കുടുംബത്തോടൊപ്പം ആവേശമാക്കി തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി. ഭാര്യ രാധികയ്ക്കും മകൻ ഗോകുലിനുമൊപ്പം തുറന്ന വാഹനത്തിൽ അണികളെ അഭിവാദ്യം ചെയ്തുകൊണ്ടാണ് സുരേഷ് ഗോപി തന്‍റെ പരസ്യ പ്രചാരണം അവസാനിപ്പിച്ചത്.

ഇഞ്ചോടിഞ്ച് മത്സരം നടക്കുന്ന തൃശൂരിൽ പ്രചാരണത്തിന്‍റെ ആവേശം മുഴുവൻ കൊട്ടിക്കലാശത്തിലും പ്രകടമായിരുന്നു. കൊട്ടിക്കലാശത്തിലും കളം പിടിക്കാൻ മുന്നണികൾ മത്സരിച്ചു. കൊട്ടും പാട്ടുമായി നിരവധി അണികളാണ്  സുരേഷ് ഗോപിയുടെ വാഹനത്തിന് അകമ്പടിയായി അണിനിരന്നത്.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?