കെ എന്‍ ബാലഗോപാലനെതിരെ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി

Published : Apr 12, 2019, 07:11 PM ISTUpdated : Apr 12, 2019, 07:20 PM IST
കെ എന്‍ ബാലഗോപാലനെതിരെ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി

Synopsis

ബാലഗോപാലിന്‍റെ ചിത്രം പതിച്ച ടീ ഷർട്ട് ഇട്ടവർ വോട്ടർമാർക്ക് പാരിതോഷികം നല്‍കിയെന്നാണ് പരാതി. 

കൊല്ലം: കൊല്ലത്തെ എൽഡിഎഫ് സ്ഥാനാർത്ഥി കെ എൻ ബാലഗോപാലിനെതിരെ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. ബാലഗോപാലിന്‍റെ ചിത്രം പതിച്ച ടീ ഷർട്ട് ഇട്ടവർ വോട്ടർമാർക്ക് പാരിതോഷികം നല്‍കിയെന്നാണ് പരാതി. 

എന്നാല്‍ എല്ലാ ദിവസവും ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കൊല്ലം ജില്ലാ ആശുപത്രിയില്‍ ഭക്ഷണം വിതരണം ചെയ്യാറുണ്ട്. ഇന്നലെ ഭക്ഷണം വിതരണം ചെയ്തവര്‍ ബാലഗോപാലന്‍റെ ചിത്രമുള്ള ടീഷര്‍ട്ട് ധരിച്ചത് പരാതിയായി ഉന്നയിക്കുകയായിരുന്നുവെന്നുമാണ് ഇടത് മുന്നണിയുടെ വിശദീകരണം. പാരിതോഷികമായി യുഡിഎഫ് നേതൃത്വം ആരോപിക്കുന്നത് ഈ ഭക്ഷണപൊതിയെ ആണെന്നും അവര്‍ വ്യക്തമാക്കി. 

അതേസയം കഴിഞ്ഞ ദിവസം ശബരിമല വിഷയമുള്‍പ്പെടുള്ള കാര്യങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉപയോഗിച്ച് ചട്ടലംഘനം നടത്തിയെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍ കെ പ്രേമചന്ദ്രനെതിരെ സിപിഎം പരാതി നല്‍കിയിരുന്നു. ഇതിന് മറുപടിയായാണ് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയതെന്നും ഇടതുമുന്നണി ആരോപിച്ചു.
 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?