ആലത്തൂരില്‍ യുഡിഎഫിന് ലീഡ്: പത്തനംതിട്ടയിലും തിരുവനന്തപുരത്തും എല്‍ഡിഎഫ് മൂന്നാമത്

Published : May 23, 2019, 09:03 AM ISTUpdated : May 23, 2019, 09:09 AM IST
ആലത്തൂരില്‍ യുഡിഎഫിന് ലീഡ്: പത്തനംതിട്ടയിലും തിരുവനന്തപുരത്തും എല്‍ഡിഎഫ് മൂന്നാമത്

Synopsis

ഇടതുകോട്ടകളായ പാലക്കാടും ആറ്റിങ്ങലിലും ആലത്തൂരിലും കാസര്‍ഗോട്ടും യുഡിഎഫ് ലീഡ് പിടിച്ചു. കോട്ടയത്തും കണ്ണൂരിലും എല്‍ഡിഎഫ് ലീഡ് ചെയ്യുന്നു

തിരുവനന്തപുരം: ലോക്സഭാ വോട്ടെടുപ്പ് ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ സംസ്ഥാനത്ത് യുഡിഎഫിന് വ്യക്തമായ ലീഡ്. കണ്ണൂരിലും മാവേലിക്കരയിലും  മാത്രമാണ് എല്‍ഡിഎഫ് നിലവില്‍ ലീഡ് ചെയ്യുന്നത്. ബാക്കി 18 സീറ്റിലും എല്‍ഡിഎഫ് ലീഡ് ചെയ്യുകയാണ്. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ലീഡ് 15000 കടന്നു. 

ഇടതുകോട്ടകളായ ആലത്തൂരിലും ആറ്റിങ്ങലിലും പാലക്കാടും കാസര്‍കോടും  യുഡിഎഫ് ആണ് ലീഡ് പിടിച്ചത് ഇടത് ക്യാംപില്‍ അങ്കലാപ്പ് സൃഷ്ടിച്ചിട്ടുണ്ട്. പത്തനംതിട്ടയിലും, തിരുവനന്തപുരത്തും  എല്‍ഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഈ രണ്ട് സീറ്റുകളിലും ഇപ്പോള്‍ എന്‍ഡിഎ ആണ് രണ്ടാം സ്ഥാനത്ത്. തിരുവനന്തപുരത്ത് ശശി തരൂര്‍ ലീഡ് ക്രമമായി ഉയര്‍ത്തുകയാണ്. 
 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?