രാഹുല്‍ വരുമോ... ഇല്ലയോ ? ആവേശം ചോര്‍ന്ന് യുഡിഎഫ് ക്യാംപ്

Published : Mar 25, 2019, 09:46 PM ISTUpdated : Mar 25, 2019, 10:15 PM IST
രാഹുല്‍ വരുമോ... ഇല്ലയോ ? ആവേശം ചോര്‍ന്ന് യുഡിഎഫ് ക്യാംപ്

Synopsis

ഇന്നും ഇന്നലെയും മിനിഞ്ഞാന്നും ആവേശത്തോടെ പ്രവര്‍ത്തകരും നേതാക്കന്‍മാരും  പ്രഖ്യാപനത്തിന് കാത്തിരുന്നെങ്കിലും ഒന്നും സംഭവിച്ചില്ല. രാഹുല്‍ വരുമെന്ന നേതാക്കളുടെ  ആവര്‍ത്തനം മാത്രമാണ് അണികളുടെ  ഏകആശ്വാസം.

വയനാട്: രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ അനിശ്ചിതത്വം തുടരുന്നതിനാല്‍ വയനാട് മണ്ഡലത്തിലെ കണ്‍വന്‍ഷനുകളില്‍ ആവേശം ചോരുന്നു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നതില്‍ വടകര മണ്ഡലത്തിലെ നേതാക്കളും, പ്രവര്‍ത്തകരും നിരാശയിലാണ്. അതേസമയം രാഹുല്‍ ഗാന്ധി മത്സരിക്കുന്ന അനിശ്ചിതത്വമില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി ഇന്നും ആവര്‍ത്തിച്ചു. 

തെരഞ്ഞെടുപ്പിന് തയ്യാറായിക്കൊള്ളൂ പിന്നാലെ രാഹുലെത്തുമെന്ന നിര്‍ദ്ദേശമാണ് വയനാട്ടിലേക്ക് നേതാക്കള്‍ നല്‍കിയത്. മണ്ഡലം കമ്മിറ്റികളുടെ ചുമതല കെപിസിസി സെക്രട്ടറിമാര്‍ക്ക് നല്‍കി താഴേ തട്ടില്‍ നിന്ന് പോലും ശക്തമായ തയ്യാറെടുപ്പുകളാണ് പിന്നീട് കോണ്‍ഗ്രസ് നടത്തിയത്. ഇന്നും ഇന്നലെയും മിനിഞ്ഞാന്നും ആവേശത്തോടെ പ്രവര്‍ത്തകരും നേതാക്കന്‍മാരും  പ്രഖ്യാപനത്തിന് കാത്തിരുന്നെങ്കിലും ഒന്നും സംഭവിച്ചില്ല. രാഹുല്‍ വരുമെന്ന നേതാക്കളുടെ  ആവര്‍ത്തനം മാത്രമാണ് അണികളുടെ  ഏകആശ്വാസം.

നാല് കണ്‍വന്‍ഷനുകളാണ് ഇതുവരെ വയനാട് മണ്ഡലത്തില്‍ നടന്നത്. പ്രഖ്യാപനം വൈകുന്നതിന്‍റെ കാരണം അണികളോട് ഇനി എങ്ങനെ വിശദീകരിക്കണമെന്ന് നേതാക്കള്‍ക്കും നിശ്ചയമില്ല. എഐസിസി നിര്‍ദ്ദേശ പ്രകാരമാണ് വടകരയില്‍ പ്രചാരണത്തിനിറങ്ങിയതെന്ന് പറഞ്ഞ കെ മുരളീധരനും പ്രതിരോധത്തിലാണ്. ഇനിയും പ്രഖ്യാപനം വൈകുന്നത് തിരിച്ചടിയാകുമെന്ന് സംസ്ഥാന നേതൃത്വം  എഐസിസിയെ അറിയിച്ചിട്ടുണ്ട്. അതേ സമയം സംസ്ഥാന നേതൃത്വം ചാടിക്കയറി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതില്‍ കേന്ദ്രനേതൃത്വത്തിനുള്ള അമര്‍ഷമാണ് മെല്ലപ്പോക്കിന് പിന്നിലെന്ന് പാര്‍ട്ടിക്കുള്ളില്‍ തന്നെ സംസാരമുണ്ട്.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?