വിജയം ഉറപ്പാണ്; ബിജെപി വോട്ട് മറിച്ചെന്ന സിപിഎം ആരോപണം പരാജയഭീതി കൊണ്ട്: കെ മുരളീധരൻ

Published : Apr 27, 2019, 11:48 AM IST
വിജയം ഉറപ്പാണ്; ബിജെപി വോട്ട് മറിച്ചെന്ന സിപിഎം ആരോപണം പരാജയഭീതി കൊണ്ട്: കെ മുരളീധരൻ

Synopsis

ബിജെപിയുടെ നിലപാട് പൊള്ളയാണെണെന്ന് ജനം തിരിച്ചറിഞ്ഞതിന്‍റെ പ്രതിഫലനം കൂടി തെരഞ്ഞെടുപ്പിൽ കാണുമെന്നും യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ

വടകര: വടകരയിൽ വിജയം ഉറപ്പിച്ച് യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ. ന്യൂനപക്ഷ ഏകീകരണം യുഡിഎഫിനെ തുണയ്ക്കുമെന്നും കൊലപാതക രാഷ്ട്രീയത്തിനെതിരായുള്ള വികാരം വടകരയിലുണ്ടായെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

സംസ്‌ഥാനത്തെ പൊതുവിലെ സാഹചര്യം യുഡിഎഫിന് അനുകൂലമാണ്.ശബരിമല വിഷയത്തിൽ കോൺഗ്രസ് എടുത്ത നിലപാട് ജനങ്ങൾ അംഗീകരിച്ചു. അതിനനുസരിച്ച് വോട്ട് ചെയ്യുകയും ചെയ്തു. ബിജെപിയുടെ നിലപാട് പൊള്ളയാണെണെന്ന് ജനം തിരിച്ചറിഞ്ഞതിന്‍റെ പ്രതിഫലനം കൂടി തെരഞ്ഞെടുപ്പിൽ കാണുമെന്നും യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ പറഞ്ഞു. ബിജെപി വോട്ട് മറിച്ചു എന്ന സിപിഎം  ആരോപണത്തിൽത്തെന്നെ അവരുടെ പരാജയ ഭീതി വെളിവാകുന്നുണ്ടെന്നും മുരളീധരൻ പറഞ്ഞു 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?