കാസർകോട് ഇത്തവണ അട്ടിമറി ഉറപ്പ്: രാജ്മോഹൻ ഉണ്ണിത്താൻ

Published : Apr 21, 2019, 12:19 PM ISTUpdated : Apr 21, 2019, 12:26 PM IST
കാസർകോട് ഇത്തവണ അട്ടിമറി ഉറപ്പ്: രാജ്മോഹൻ ഉണ്ണിത്താൻ

Synopsis

ദേശീയ തലത്തിൽ ബിജെപിയെ പുറത്താക്കി കോൺഗ്രസ് ഭരണം പിടിക്കുമെന്നും രാഹുൽ ഗാന്ധിക്കായി കൈ പൊക്കാൻ കാസർകോട് നിന്ന് താൻ പാർലമെന്‍റിലെത്തുമെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറ‍ഞ്ഞു  

കാസർകോട്: കാസർകോട് മണ്ഡലത്തിൽ ഇത്തവണ അട്ടിമറി ജയം നേടുമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താൻ. കാസർകോട്ടെ ജനങ്ങൾ ഇതുവരെ കണ്ടിട്ടില്ലാത്ത തെര‍ഞ്ഞെടുപ്പാണ് ഇത്തവണ നടക്കുന്നത്. മണ്ഡലത്തിലെ 35 വർഷത്തെ ഇടത് ആധിപത്യം ഈ തെരഞ്ഞെടുപ്പോടെ അവസാനിക്കുമെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.

കാസർകോട്ടെ യുഡിഎഫ് പ്രവർത്തകരെല്ലാം വലിയ ആവേശത്തിലാണ്. കാസർകോട് റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയപ്പോൾ തന്നെ കാസർകോട് പ്രകമ്പനം കൊണ്ടു. പ്രവർത്തകരുടെ ഈ ആവേശം മുഴുവൻ വോട്ടായി മാറുമെന്നും രാജ്മോഹൻ ഉണ്ണിത്താൻ പ്രത്യാശ പ്രകടിപ്പിച്ചു.

രാജ്യത്തെ സ്നേഹിക്കുന്നവരുടെ, മതേതരത്വത്തിൽ വിശ്വസിക്കുന്നവരുടെ, ഭരണഘടനയിൽ വിശ്വസിക്കുന്നവരുടെ ജീവൻമരണ പോരാട്ടമാണ് നടക്കുന്നത്. ദേശീയ തലത്തിൽ ബിജെപിയെ പുറത്താക്കി കോൺഗ്രസ് ഭരണം പിടിക്കുമെന്നും രാഹുൽ ഗാന്ധിക്കായി കൈ പൊക്കാൻ കാസർകോട് നിന്ന് താൻ പാർലമെന്‍റിലെത്തുമെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറ‍ഞ്ഞു   

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?