തമിഴ്നാട് ഉപതെരഞ്ഞെടുപ്പ്: ഉദയനിധി സ്റ്റാലിൻ മത്സരിക്കില്ല

By Web TeamFirst Published Sep 24, 2019, 2:08 PM IST
Highlights

ഉദയനിധിയെ സ്ഥാനാർത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം പ്രവർത്തകർ അപേക്ഷ നൽകിയിരുന്നെങ്കിലും ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ ഇത് ഗുണകരമാകില്ലെന്ന് സ്റ്റാലിൻ അഭിപ്രായപ്പെട്ടു. 

ചെന്നൈ: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വിക്രവാണ്ടി നിയമസഭാ മണ്ഡലത്തിൽ ഡിഎംകെ യുവജനവിഭാഗം സെക്രട്ടറി ഉദയനിധി സ്റ്റാലിൻ മത്സരിക്കില്ല. മണ്ഡലത്തിൽ ഡിഎംകെ സ്ഥാനാർത്ഥിയായി മുൻ എംഎൽഎ പുകഴേന്തിയ നിർത്താന്‍ ഡിഎംകെ നിശ്ചയിച്ചു. ചൊവ്വാഴ്ച രാവിലെ അണ്ണാ അറിവാലയത്തിൽ നടന്ന പാർട്ടി ഉന്നതാധികാര യോഗത്തിലാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്.

ഉദയനിധിയെ സ്ഥാനാർത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം പ്രവർത്തകർ അപേക്ഷ നൽകിയിരുന്നെങ്കിലും ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ ഇത് ഗുണകരമാകില്ലെന്ന് സ്റ്റാലിൻ അഭിപ്രായപ്പെട്ടു. ഉദയനിധിയെ സ്ഥാനാർഥിയാക്കണമെന്ന് ആവശ്യപ്പെട്ട് പാർട്ടി അംഗങ്ങളിൽനിന്ന് ശേഖരിച്ച അപേക്ഷകള്‍ ലോക്‌സഭാംഗമായ ഗൗതം സികാമണി സമർപ്പിച്ചിരുന്നു. ഉദയനിധി സ്ഥാനാർഥിയാകുന്നതോടെ വിക്രവാണ്ടി താരമണ്ഡലമാകുമെന്നും ഇത്‌ പാർട്ടിയ്ക്ക് ഗുണകരമാകുമെന്നും അപേക്ഷ സമർപ്പിച്ചതിനുശേഷം ഗൗതം സികാമണി പ്രതികരിച്ചു.

തമിഴ്നാട്ടിൽ വിക്രവന്ദി, നംഗുനേറി എന്നീ നിയമസഭാമണ്ഡലങ്ങളിലാണ് ഉപതെര‍ഞ്ഞെടുപ്പ് നടക്കുന്നത്. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി ഈ മാസം 30-ന് അവസാനിക്കും.
 

click me!