തെരഞ്ഞെടുപ്പ് സര്‍ക്കാരിന്‍റെ വിലയിരുത്തലെന്ന് പറയാന്‍ ചങ്കൂറ്റമുണ്ടോ? മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് ഉമ്മന്‍ചാണ്ടി

Published : Mar 29, 2019, 11:38 AM ISTUpdated : Mar 29, 2019, 12:39 PM IST
തെരഞ്ഞെടുപ്പ് സര്‍ക്കാരിന്‍റെ വിലയിരുത്തലെന്ന് പറയാന്‍ ചങ്കൂറ്റമുണ്ടോ? മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് ഉമ്മന്‍ചാണ്ടി

Synopsis

ലോക്സഭാ തെരഞ്ഞെടുപ്പ് സംസ്ഥാന ഭരണത്തിന്‍റെ വിലയിരുത്തലാകുമെന്ന് പറയാന്‍ പിണറായിക്ക് ചങ്കൂറ്റമുണ്ടോ എന്ന് വെല്ലുവിളിച്ച് ഉമ്മന്‍ചാണ്ടി

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും വെല്ലുവിളിച്ച് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി. ലോക്സഭാ തെരഞ്ഞെടുപ്പ് സംസ്ഥാന ഭരണത്തിന്‍റെ വിലയിരുത്തലാകുമെന്ന് പറയാന്‍ പിണറായിക്ക് ചങ്കൂറ്റമുണ്ടോ എന്ന് ഉമ്മന്‍ചാണ്ടി ചോദിച്ചു.

തന്‍റെ ഭരണകാലത്ത് നടന്ന 2014 ലെ തെരഞ്ഞെടുപ്പില്‍ ഇത് പറയാന്‍ ധൈര്യം കാണിച്ചിരുന്നുവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. അതേസമയം തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചതിന് പിന്നാലെ ലോക്സഭാ തെരഞ്ഞെടുപ്പ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വിലയിരുത്തലാകുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവിച്ചിരുന്നു. 


 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?