വടകര സീറ്റ്: മുല്ലപ്പള്ളിക്ക് വേണ്ടി മുറവിളി, ദുര്‍ബല സ്ഥാനാര്‍ത്ഥി പറ്റില്ലെന്ന് എഐസിസിയിലേക്ക് സന്ദേശപ്രവാഹം

Published : Mar 18, 2019, 04:08 PM ISTUpdated : Mar 18, 2019, 04:42 PM IST
വടകര സീറ്റ്: മുല്ലപ്പള്ളിക്ക് വേണ്ടി മുറവിളി, ദുര്‍ബല സ്ഥാനാര്‍ത്ഥി പറ്റില്ലെന്ന് എഐസിസിയിലേക്ക് സന്ദേശപ്രവാഹം

Synopsis

വടകരയിൽ ശക്തമായ രാഷ്ട്രീയ പോരാട്ടം ആവശ്യമെന്നാണ് വിലയിരുത്തല്‍. ദുർബല സ്ഥാനാർത്ഥിയെ നിർത്തിയാൽ മറ്റു മണ്ഡലങ്ങളിലെ പ്രകടനത്തെ ബാധിക്കുമെന്ന് ആശങ്കയിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ ഉള്ളത്.

ദില്ലി: വടകര സീറ്റിനെചൊല്ലി മുല്ലപ്പള്ളിക്ക് മേൽ സമ്മർദ്ദം ശക്തമാകുന്നു. വടകരയിൽ ദുർബല സ്ഥാനാർഥി പാടില്ലെന്ന ആവശ്യവുമായി മലബാറിലെ മറ്റു യുഡിഎഫ് സ്ഥാനാർഥികൾ എത്തിയതോടെയാണ് മുല്ലപ്പള്ളിക്ക് മേല്‍ സമ്മര്‍ദം ശക്തമാകുന്നത്. 

ദുർബല സ്ഥാനാർത്ഥിയെ നിർത്തിയാൽ മറ്റു മണ്ഡലങ്ങളിലെ പ്രകടനത്തെ ബാധിക്കുമെന്ന് ആശങ്കയിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ ഉള്ളത്. വടകരയിൽ ശക്തമായ രാഷ്ട്രീയ പോരാട്ടം ആവശ്യമെന്നാണ് വിലയിരുത്തല്‍. ഇക്കാര്യം  സ്ഥാനാർഥികൾ കെപിസിസി, എഐസിസി നേതൃത്വത്തെ അറിയിച്ചെന്നാണ് സൂചന. 


നിലവില്‍ പരിഗണനയിലുള്ള പേരുകള്‍ ദുര്‍ബലമെന്നും സ്ഥാനാര്‍ത്ഥികള്‍ ചൂണ്ടിക്കാണിച്ചു. അതേസമയം ദുർബലരായ സ്ഥാനാർഥികളെ നിർത്തരുതെന്ന് ആർഎംപി കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. ശക്തരെ കണ്ടെത്താനായില്ലെങ്കിൽ പൊതു സ്വതന്ത്രരെ പരിഗണിക്കണമെന്നും ആര്‍എംപി ആവശ്യപ്പെട്ടു. 
 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?