
കോട്ടയം: രാഹുൽ ഗാന്ധിയുടെ കേരളത്തിലേക്കുള്ള വരവ് ഒരു തരംഗവും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഉണ്ടാക്കില്ലെന്ന് വൈക്കം വിശ്വൻ. കോൺഗ്രസ് ഗ്രൂപ്പ് വഴക്ക് രൂക്ഷമായപ്പോൾ കൊണ്ടുവന്ന സ്ഥാനാർത്ഥിയാണ് രാഹുൽ ഗാന്ധിയെന്നും വൈക്കം വിശ്വൻ വിമര്‍ശിച്ചു.
കോൺഗ്രസ് പറയുന്നിടത്ത് ഏറാൻ മൂളി നിൽക്കലല്ല സിപിഎമ്മിന്‍റെ നയം. കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ രാഷട്രീയ രംഗത്തെ ബഫൂൺ കഥാപാത്രത്തിന്‍റെ കുറവ് നികത്തുകയാണെന്നും വൈക്കം വിശ്വൻ പരിഹസിച്ചു.