അതിന്‍റെ ശാപം പി സി ജോര്‍ജിനെ തലമുറകളോളം വിട്ടുമാറില്ല: വീണാ ജോര്‍ജ്

Published : Mar 14, 2019, 09:07 AM IST
അതിന്‍റെ ശാപം പി സി ജോര്‍ജിനെ തലമുറകളോളം വിട്ടുമാറില്ല: വീണാ ജോര്‍ജ്

Synopsis

പി സി ജോര്‍ജിന്‍റെ ആരോപണത്തിന് പ്രതികരണമര്‍ഹിക്കുന്നില്ലെന്ന് പറഞ്ഞ പത്തനംതിട്ടയിലെ ഇടത്പക്ഷ സ്ഥാനാര്‍ത്ഥിയായ  വീണാ ജോര്‍ജ് എന്നാല്‍ അതിന്‍റെ ശാപം പി സി ജോര്‍ജിനെ തലമുറകളോളം വിട്ടുമാറില്ലെന്നും പറഞ്ഞു. 

തിരുവനന്തപുരം: ശബരിമല പ്രശ്നസമയത്ത് ആക്റ്റിവിസ്റ്റ് രഹ്ന ഫാത്തിമയെ ഒളിവില്‍ താമസിപ്പിച്ചത് വീണാ ജോര്‍ജിന്‍റെ വീട്ടിലാണെന്ന പി സി ജോര്‍ജിന്‍റെ ആരോപണത്തിനെതിരെ വീണാ ജോര്‍ജ് രംഗത്ത്. പി സി ജോര്‍ജിന്‍റെ ആരോപണം പ്രതികരണമര്‍ഹിക്കുന്നില്ലെന്ന് പറഞ്ഞ പത്തനംതിട്ടയിലെ ഇടത്പക്ഷ സ്ഥാനാര്‍ത്ഥിയായ  വീണാ ജോര്‍ജ് എന്നാല്‍ അതിന്‍റെ ശാപം പി സി ജോര്‍ജിനെ തലമുറകളോളം വിട്ടുമാറില്ലെന്നും പറഞ്ഞു. 

നിരപരാധികളുടെ മേല്‍ ഇത്തരത്തിലുള്ള അപവാദ പ്രചാരണം നടത്തിയാല്‍ തലമുറകളോളം വിട്ടുമാറാത്ത ശാപം കിട്ടും. അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങള്‍ ഇക്കാര്യം അദ്ദേഹത്തെ പറഞ്ഞ് മനസിലാക്കി കൊടുക്കേണ്ടതാണെന്നും വീണാ ജോര്‍ജ് ഒരു സ്വകാര്യ ഓണ്‍ലൈനോട് പറഞ്ഞു. 

രഹ്നാ ഫാത്തിമയെ വീണാ ജോര്‍ജിന്‍റെ വീട്ടിലാണ് ഒളിവില്‍ പാര്‍പ്പിച്ചത്. പത്തനംതിട്ടയില്‍ വീഴാത്ത ജോര്‍ജുള്ളപ്പോള്‍ വീണ ജോര്‍ജ് എന്തിനാണ് ? എന്നിങ്ങനെ സ്വതസിദ്ധമായ ശൈലിയിലൂടെയായിരുന്നു പി സി ജോര്‍ജ് എം എല്‍ എ, വീണാ ജോര്‍ജ് എം എല്‍ എയെ പരിഹസിച്ചത്. 

പത്തനംതിട്ടയിലെ സിപിഎം സ്ഥാനാര്‍‌ത്ഥിയാണ് വീണാ ജോര്‍ജ്. കേരളാ ജനപക്ഷം പാര്‍ട്ടി നേതാവായ പി സി ജോര്‍ജ് പത്തനംതിട്ടയില്‍ നിന്നും മത്സരിക്കുമെന്ന് അറിയിച്ചിരുന്നു.  ഇതിനിടെയാണ് പി സി ജോര്‍ജ് പത്തനംതിട്ടയിലെ മറ്റൊരുസ്ഥാനാര്‍ത്ഥിയായ വീണാ ജോര്‍ജിനെതിരെ തിരിഞ്ഞത്. 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?