'യുഡിഎഫ് സീറ്റ് തന്നു, നല്ല ഭൂരിപക്ഷത്തില്‍ തോല്‍പിച്ചും തന്നു: ചെന്നിത്തലയ്ക്ക് മറുപടിയുമായി വീരേന്ദ്രകുമാര്‍

Published : Mar 08, 2019, 12:10 PM ISTUpdated : Mar 08, 2019, 12:32 PM IST
'യുഡിഎഫ് സീറ്റ് തന്നു, നല്ല ഭൂരിപക്ഷത്തില്‍ തോല്‍പിച്ചും തന്നു: ചെന്നിത്തലയ്ക്ക് മറുപടിയുമായി വീരേന്ദ്രകുമാര്‍

Synopsis

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ വെറുതെ നിന്ന് തന്നാൽ മതിയെന്നാണ് യുഡിഎഫ് പറഞ്ഞത്. അതനുസരിച്ച് നിന്നു . ബാക്കിയെല്ലാം കോൺഗ്രസ് ചെയ്തെന്ന് വീരേന്ദ്രകുമാർ

കോഴിക്കോട് : ഇടത് മുന്നണി സീറ്റ് നിഷേധിച്ചതിൽ പരിഹാസവുമായി എത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ചുട്ട മറുപടിയുമായി വീരേന്ദ്രകുമാർ. യുഡിഎഫ് രണ്ട് സീറ്റ് നൽകിയിരുന്നെന്നും വീരേന്ദ്ര കുമാറിനും സംഘത്തിനും  ഇപ്പോൾ ഒന്നുമില്ലാത്ത അവസ്ഥയായെന്നുമാണ് ചെന്നിത്തല പറഞ്ഞത്. യുഡിഎഫ് സീറ്റ് തന്നു എന്നത് ശരിയാണെന്നും വൻ ഭൂരിപക്ഷത്തോടെ തോൽപ്പിച്ചത് മറക്കരുതെന്നും വീരേന്ദ്ര കുമാറിന്റെ മറുപടി. 

പാലക്കാട് മണ്ഡലത്തിൽ വെറുതെ നിന്ന് തന്നാൽ മതിയെന്നാണ് യുഡിഎഫ് പറഞ്ഞത്. അതനുസരിച്ച് നിന്നു . ബാക്കിയെല്ലാം കോൺഗ്രസ് ചെയ്തതു തന്നു - ചെന്നിത്തലയ്ക്ക് മറുപടിയായി വിരേന്ദ്രകുമാര്‍ പറയുന്നു. 

വീരേന്ദ്രകുമാറിനെ കുറിച്ച് ചെന്നിത്തല പറഞ്ഞത് ഇങ്ങനെ: 

യുഡിഎഫ് വിട്ട് ഇടത് മുന്നണിക്കൊപ്പം പോയ വീരേന്ദ്ര കുമാറിനോട് സഹതാപമുണ്ടെന്ന പരിഹാസവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലോക് സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി ചർച്ച നടക്കുന്പോൾ വീരേന്ദ്രകുമാറിനെ സീറ്റ് ചർച്ചക്ക് പോലും വിളിച്ചില്ല. ആ പാർട്ടിക്ക് ഇപ്പോഴെന്ത് കിട്ടിയെന്ന് പ്രവർത്തകർ ചിന്തിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 

ഇടതു മുന്നണിയുടെ സീറ്റ് വിഭജനം പൂച്ചയുടെ പ്രസവം പോലെയാണെന്നും ചെന്നിത്തല പരിഹസിച്ചു .ചെറു പാർട്ടികളെ സീറ്റ് വിഭജനത്തോടെ സിപിഎം വിഴുങ്ങി .വീരേന്ദ്രകുമാറിന് യുഡിഎഫ് രണ്ട് സീറ്റ് നൽകിയിരുന്നു ഇപ്പോൾ അവർക്ക് ഒന്നുമില്ലാത്ത അവസ്ഥയായെന്നും ചെന്നിത്തല പറഞ്ഞു. യുഡിഎഫിൽ തുടർന്നിരുന്നെങ്കിൽ അവർക്ക് ഒരു സീറ്റ് നൽകാൻ തയ്യാറായിരുന്നെന്നും രമേശ് ചെന്നിത്തല കോഴിക്കോട്ട് പറഞ്ഞു

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?