
ദില്ലി: ഒളിമ്പിക് മെഡൽ ജേതാവ്, പ്രൊഫഷണൽ ബോക്സിംഗ് അങ്കത്തട്ടിലെ തോൽവിയറിയാത്ത പോരാളി. ഇടിക്കൂട്ടിലെ രാജകുമാരൻ തെരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങുകയാണ്. ഇടിക്കൂട്ടിലെ അതേ ജാഗ്രതയോടെയാണ് കോൺഗ്രസ് കുപ്പായത്തിൽ വിജേന്ദറിന്‍റെ നീക്കങ്ങൾ. മോദി ഭരണത്തിനെതിരായ ശക്തമായ നിലപാടുമായി സൗത്ത് ദില്ലിയിൽ മത്സരിക്കാനിറങ്ങുന്ന വിജേന്ദർ സിംഗുമായി റെബിൻ ഗ്രാലൻ നടത്തിയ അഭിമുഖം.