വോട്ടിംഗ് യന്ത്രം പരിചയപ്പെടുത്തിയും വോട്ട് ചെയ്യാൻ പഠിപ്പിച്ചും വോട്ടുവണ്ടി യാത്ര തുടങ്ങി

By Web TeamFirst Published Mar 9, 2019, 8:51 AM IST
Highlights

വോട്ട് ചെയ്യേണ്ട പ്രാധാന്യത്തെക്കുറിച്ച് ബോധവൽക്കരിക്കാനാണ് വോട്ടുവണ്ടിയുടെ യാത്ര. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം, വിവിപാറ്റ് സംവിധാനം എന്നിവയെക്കുറിച്ച് ജനങ്ങളിൽ അവബോധം ഉണ്ടാക്കുകയാണ് ലക്ഷ്യം

തിരുവനന്തപുരം: സംസ്ഥാനത്തെ വോട്ടർമാരെ ബോധവൽക്കരിക്കാനൊരുങ്ങി വോട്ടുവണ്ടിയിറങ്ങി. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാ മണ്ഡലങ്ങളിലും വോട്ടുവണ്ടി എത്തും.

വോട്ട് ചെയ്യേണ്ട പ്രാധാന്യത്തെക്കുറിച്ച് ബോധവൽക്കരിക്കാനാണ് വോട്ടുവണ്ടിയുടെ യാത്ര. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം, വിവിപാറ്റ് സംവിധാനം എന്നിവയെക്കുറിച്ച് ജനങ്ങളിൽ അവബോധം ഉണ്ടാക്കുകയാണ് ലക്ഷ്യം. കളക്ടർ കെ വാസുകി വോട്ടുവണ്ടി ഫ്ലാഗ് ഓഫ് ചെയ്തു.

ആദ്യമായാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പിൽ വിവിപാറ്റ് സംവിധാനം വരുന്നത്. വോട്ടിംഗ് യന്ത്രം പരിചയപ്പെടുത്തുന്നതിനൊപ്പം വോട്ട് ചെയ്യാൻ പരിശീലിപ്പിക്കുകയും ചെയ്യും.വോട്ടെടുപ്പിന് തൊട്ടുമുൻപുള്ള ദിവസം വരെ വോട്ടുവണ്ടി മണ്ഡലങ്ങളിൽ പര്യടനം നടത്തും. സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസും അതാത് ജില്ലാ ഭരണകൂടവും ചേർന്നാണ് പ്രചാരണ പരിപാടി സംഘടിപ്പിക്കുന്നത്.

click me!