വോട്ടിങ് സമയം ദീര്‍ഘിപ്പിച്ചിട്ടില്ല; ആറുമണിക്ക് അവസാനിക്കുമെന്ന് ടിക്കാറാം മീണ

Published : Apr 23, 2019, 05:45 PM ISTUpdated : Apr 23, 2019, 05:52 PM IST
വോട്ടിങ് സമയം ദീര്‍ഘിപ്പിച്ചിട്ടില്ല; ആറുമണിക്ക് അവസാനിക്കുമെന്ന് ടിക്കാറാം മീണ

Synopsis

എന്നാല്‍ ആറുമണിക്ക് പോളിങ് സ്റ്റേഷനിൽ ക്യൂവിലുള്ള എല്ലാ സമ്മതിദായകർക്കും  വോട്ട് ചെയ്യുന്നതിന് സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും മീണ അറിയിച്ചു .

തിരുവനന്തപുരം: കേരളത്തിലെ ചില ബൂത്തുകളിൽ വോട്ടിംഗ് സമയം ദീർഘിപ്പിച്ചു എന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. വോട്ടിങ് സമയം നീട്ടിയിട്ടില്ലെന്നും കൃത്യം ആറുമണിക്ക് തന്നെ പോളിങ് അവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

എന്നാല്‍ ആറുമണിക്ക് പോളിങ് സ്റ്റേഷനിൽ ക്യൂവിലുള്ള എല്ലാ സമ്മതിദായകർക്കും  വോട്ട് ചെയ്യുന്നതിന് സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും മീണ അറിയിച്ചു . ഇതിനായി ആറുമണിക്ക് ക്യൂവിലുള്ള എല്ലാ സമ്മതിദായകർക്കും പ്രിസൈഡിങ്ങ് ഓഫീസർ നമ്പരിട്ട സ്ലിപ് നൽകും. ക്യൂവിൽ അവസാനം നിൽക്കുന്ന ആൾക്കായിരിക്കും ആദ്യം സ്ലിപ് നൽകുക. ആറുമണിക്ക് പോളിങ് സ്റ്റേഷനിൽ ക്യൂവിലുള്ള ആൾക്ക് എത്ര വൈകിയാലും വോട്ട് ചെയ്യാനുള്ള അവസരം ഉണ്ടാകുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു .

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?