വ്യക്തികളെയല്ല നയത്തെയാണ് നേരിടുന്നത്; സഖ്യത്തിൽ തീരുമാനം തെരഞ്ഞെടുപ്പിന് ശേഷം; രാഹുലിനെ തള്ളാതെ യെച്ചൂരി

By Web TeamFirst Published Apr 7, 2019, 8:07 PM IST
Highlights

രാഹുലിന്റെ വയനാട്ടിലെ സ്ഥാനാർഥിത്വം മതേതര സർക്കാർ രൂപീകരണത്തിന് തടസ്സമാകില്ലെന്ന് സീതാറാം യെച്ചൂരി. കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാരിന്റെ സാധ്യത തള്ളാതെയാണ് യെച്ചൂരിയുടെ പ്രതികരണം

ദില്ലി: രാഹുലിന്റെ വയനാട്ടിലെ സ്ഥാനാർഥിത്വം മതേതര സർക്കാർ രൂപീകരണത്തിന് തടസ്സമാകില്ലെന്ന് സീതാറാം യെച്ചൂരി. കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാരിന്റെ സാധ്യത തള്ളാതെയാണ് യെച്ചൂരിയുടെ പ്രതികരണം. സഖ്യത്തിൽ തെരഞ്ഞെടുപ്പിന് ശേഷം തീരുമാനമെന്ന് സീതാറാം യെച്ചൂരി വ്യക്തമാക്കി. 

കേന്ദ്രത്തിൽ മതേതര ബദലാണ് ലക്ഷ്യമാക്കുന്നത്. വയനാട്ടിൽ പോരാട്ടം എൽഡിഎഫും യുഡിഎഫും തമ്മിൽ തന്നെയാണെന്നും യെച്ചൂരി വിശദമാക്കി. വ്യക്തികളെയല്ല നയത്തെയാണ് നേരിടുന്നതെന്നും യെച്ചൂരി പറഞ്ഞു. എന്നാല്‍ രാഹുല്‍ ഗാന്ധി അമേഠിയിൽ നിന്ന് ഒളിച്ചോടിയെന്ന ആരോപണത്തോട് യെച്ചൂരി പ്രതികരിച്ചില്ല . 

click me!