
ദില്ലി: ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ ആറാം ഘട്ട പോളിങ് വിവിധ മണ്ഡലങ്ങളിലായി പുരോഗമിക്കുകയാണ്. ഏഴ് സംസ്ഥാനങ്ങളിലെ 59 മണ്ഡലങ്ങളിലാണ് ഈ ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. തങ്ങളുടെ സമ്മതിദാനാവകാശം രേഖപ്പെടുത്തുന്നതിനു വേണ്ടി നിരവധി പേർ ബൂത്തുകളിലേക്ക് എത്തികൊണ്ടിരിക്കുകയാണ്. എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും തന്റെ സമ്മതിദാനാവകാശം രേഖപ്പെടുത്തി.
'യഥാർത്ഥത്തിൽ ഇതൊരു പ്രധാനപ്പെട്ട തെരഞ്ഞെടുപ്പാണ്. കാരണം നമ്മൾ പോരാടുന്നത് രാജ്യത്തെ ജനാധിപത്യത്തെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ്. അത് നമ്മുടെ മനസ്സിൽ എപ്പോഴും ഉണ്ടാകണം. ഞാൻ എന്റെ വോട്ട് രേഖപ്പെടുത്തി'- പ്രിയങ്ക വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
ദില്ലിയിലെ സർദാർ പട്ടേൽ വിദ്യാലയിലാണ് ഭർത്താവ് റോബർ വദ്രയ്ക്കൊപ്പം വോട്ട് രേഖപ്പെടുത്താൻ പ്രിയങ്ക എത്തിയത്.