മുഖ്യമന്ത്രിക്ക് മറുപടി പറയാൻ രാഹുൽ വേണ്ട, ഞങ്ങൾ മതി: പരിഹാസവുമായി ചെന്നിത്തല

Published : Apr 05, 2019, 10:28 AM ISTUpdated : Apr 05, 2019, 11:38 AM IST
മുഖ്യമന്ത്രിക്ക് മറുപടി പറയാൻ രാഹുൽ വേണ്ട, ഞങ്ങൾ മതി: പരിഹാസവുമായി ചെന്നിത്തല

Synopsis

കേരളത്തിൽ കോണ്‍ഗ്രസിന്‍റെ ശത്രുക്കള്‍ ഇടത് പക്ഷമാണ്. ഈ തെരഞ്ഞെടുപ്പിൽ ഇടത് പക്ഷത്തെ ജനങ്ങൾ  നിലംപരിശാക്കുമെന്നും ചെന്നിത്തല. 

കോഴിക്കോട്: ഇടതുമുന്നണിക്കെതിരെ രാഹുല്‍ ഗാന്ധി ഒരു വാക്ക് പോലും പറയില്ലെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന് മറുപടി കോണ്‍ഗ്രസ് നേതൃത്വം നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പശ്ചിമബംഗാളിലും ത്രിപുരയിലും പൂ‍ർണമായി അസ്തമിച്ച് ഇപ്പോൾ കേരളത്തിൽ മാത്രമുള്ള പാർട്ടിക്ക് മറുപടി പറയാൻ രാഹുൽ വേണ്ട. സാദിഖലി തങ്ങളും ഈ ഞാനുമൊക്കെ അടങ്ങുന്ന കേരള നേതാക്കളിവിടെയുണ്ട്. അവ‍ർ മതി - ചെന്നിത്തല പറഞ്ഞു. 

മതേതര സഖ്യത്തിന് തുരങ്കം വെച്ചത് സിപിഎമ്മാണ്. എന്നിട്ടും ആരാണ് ശത്രുവെന്നാണ് അവര്‍ ചോദിക്കുന്നത്. കേരളത്തിൽ കോണ്‍ഗ്രസിന്‍റെ ശത്രുക്കള്‍ ഇടത് പക്ഷമാണ്. ഈ തെരഞ്ഞെടുപ്പിൽ ഇടത് പക്ഷത്തെ ജനങ്ങൾ  നിലംപരിശാക്കുമെന്നും ചെന്നിത്തല പറഞ്ഞു. 

ഇടത് വലത് മുന്നണികളുടെ പരസ്പര ആക്രമണത്തിനിടെ സിപിഎമ്മിനെതിരെ ഒരു വാക്ക് പോലും പറയില്ലെന്ന് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 'എന്‍റെ പ്രചാരണത്തില്‍ എവിടെയും സിപിഎമ്മിനെതിരെ ഒരു വാക്ക് പോലും ഞാന്‍ പറയില്ല. അവര്‍ എന്നെ കുറിച്ച് എന്തു പറഞ്ഞാലും എന്‍റെ വായില്‍ നിന്നൊന്നും അവര്‍ക്കെതിരെ വരില്ല' എന്നായിരുന്നു നാമനിര്‍ദ്ദേശ പത്രിക നല്‍കാന്‍ വയനാടെത്തിയ രാഹുല‍്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയത്. 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?