
കൊൽക്കത്ത: കോൺഗ്രസിന്‍റെ സിറ്റിംഗ് സീറ്റിൽ സ്ഥാനാർത്ഥികളെ നിർത്താതെ ബംഗാളിൽ ഇടത് സ്ഥാനാർത്ഥിപട്ടിക പ്രഖ്യാപിച്ചു. ആകെയുള്ള 42 ൽ 38 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്.
നീക്കുപോക്ക് സംബന്ധിച്ച് കോൺഗ്രസുമായുള്ള ചർച്ചകൾ അവസാനിച്ചിട്ടില്ലെന്നും സഹകരണ സാധ്യതകൾ പൂർണമായി അടഞ്ഞതിന് ശേഷം മാത്രമേ കോൺഗ്രസിന്‍റെ സിറ്റിംഗ് സീറ്റുകളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുകയുള്ളുവെന്നും സിപിഐഎം അധ്യക്ഷൻ ബിമൻ ബോസ് പറഞ്ഞു.
സിറ്റിംഗ് സീറ്റുകളിൽ നീക്കുപോക്ക് സംബന്ധിച്ച് കോൺഗ്രസ് നിലപാടിനായി ബുധനാഴ്ച വരെ കാത്തിരിക്കും. കോൺഗ്രസ് നിലപാട് അറിഞ്ഞ ശേഷം സാഹചര്യമനുസരിച്ച് അവശേഷിക്കുന്ന നാല് സീറ്റുകളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്നും ബിമൻ ബോസ് പറഞ്ഞു.