കേരളത്തിന്‍റെ ഏക കേന്ദ്ര മന്ത്രിക്ക് സംഭവിച്ചത്

By Web TeamFirst Published May 23, 2019, 5:12 PM IST
Highlights

യുഡിഎഫ് തരംഗം ആഞ്ഞടിച്ച് കേരളത്തില്‍ എല്‍ഡിഎഫിന്‍റെ കരുത്തനായ സ്ഥാനാര്‍ത്ഥി പി രാജീവിനെ പോലും അപ്രസക്തനാക്കിയാണ് ഹെെബി ഈഡന്‍ വിജയം നേടിയത്. ഒരു ലക്ഷത്തിന് മേല്‍ വോട്ട് നേടാന്‍ അല്‍ഫോണ്‍സ് കണ്ണന്താനത്തിന് സാധിച്ചെങ്കിലും അതൊന്നും ദേശീയ ബിജെപി നേതൃത്വത്തെ സന്തോഷിപ്പിക്കാന്‍ സാധ്യതയില്ല

എറണാകുളം: ബിജെപിക്ക് ഒരു സീറ്റ് പോലും കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലും നല്‍കിയില്ലെങ്കിലും കേരളത്തില്‍ നിന്നുള്ള അല്‍ഫോണ്‍സ് കണ്ണന്താനത്തെ രാജ്യസഭ എംപിയാക്കി കേന്ദ്ര മന്ത്രി സ്ഥാനം ബിജെപി നല്‍കി. കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ക്ക് ഇടയിലേക്ക് ആഴ്ന്നിറങ്ങാനും ഈ തെരഞ്ഞെടുപ്പില്‍ അക്കൗണ്ട് തുറക്കുക എന്ന ലക്ഷ്യവുമായിരുന്നു ബിജെപിക്ക് മുന്നിലുണ്ടായിരുന്നത്.

ഇത്തവണ അല്‍ഫോണ്‍സ് കണ്ണന്താനത്തെ എറണാകുളത്ത് ഇറക്കി വിജയമെന്നതിലുപരി മികച്ച പ്രകടനമാണ് ബിജെപി ലക്ഷ്യം വച്ചത്. എന്നാല്‍, ഫലം വരുമ്പോള്‍ അല്‍ഫോണ്‍സ് കണ്ണന്താനത്തിന് പ്രത്യേകിച്ച് ഒരു നേട്ടവും എറണാകുളത്ത് ഉണ്ടാക്കാനായില്ല. യുഡിഎഫ് തരംഗം ആഞ്ഞടിച്ച് കേരളത്തില്‍ എല്‍ഡിഎഫിന്‍റെ കരുത്തനായ സ്ഥാനാര്‍ത്ഥി പി രാജീവിനെ പോലും അപ്രസക്തനാക്കിയാണ് ഹെെബി ഈഡന്‍ വിജയം നേടിയത്.

ഒരു ലക്ഷത്തിന് മേല്‍ വോട്ട് നേടാന്‍ അല്‍ഫോണ്‍സ് കണ്ണന്താനത്തിന് സാധിച്ചെങ്കിലും അതൊന്നും ദേശീയ ബിജെപി നേതൃത്വത്തെ സന്തോഷിപ്പിക്കാന്‍ സാധ്യതയില്ല. ഇതോടെ കണ്ണന്താനത്തിന്‍റെ കേന്ദ്ര മന്ത്രി സ്ഥാനം തന്നെ തുലാസില്‍ ആയിട്ടുണ്ട്. അടുത്ത മന്ത്രിസഭ വരുമ്പോള്‍ കണ്ണന്താനത്തെ ഒഴിവാക്കാനുള്ള സാധ്യതകളാണ് കൂടുതല്‍.

കേരളത്തിലെ ബിജെപി നേതാക്കള്‍ക്ക് കണ്ണന്താനത്തോടുള്ള താത്പര്യക്കുറവ് കൂടിയാകുമ്പോള്‍ തിരിച്ചടി പൂര്‍ണമാകുന്നു. ഒരു കേന്ദ്ര മന്ത്രി എന്ന ലേബലോടെ മത്സരിച്ചിട്ട് പോലും രണ്ടാം സ്ഥാനത്തിന്‍റെ അടുത്ത് പോലും കണ്ണന്താനത്തിന് എത്താന്‍ സാധിച്ചില്ലെന്നുള്ളതാണ് ബിജെപിയെ ഞെട്ടിക്കുന്ന ഘടകം.

click me!