Latest Videos

ബിജെപി 2014 ലെ യുപി തെരഞ്ഞെടുപ്പ് വിജയം ഇത്തവണ പശ്ചിമബംഗാളില്‍ ആവര്‍ത്തിക്കും: റാം മാധവ്

By Web TeamFirst Published May 20, 2019, 1:38 PM IST
Highlights

തെരഞ്ഞെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെ പുറത്തു വന്ന എക്സിറ്റ് പോള്‍ ഫലങ്ങളും പശ്ചിമ ബംഗാളില്‍ ബിജെപി മുന്നേറ്റം നടത്തുമെന്നാണ് വ്യക്തമാക്കുന്നത്. 

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ പാര്‍ട്ടി വലിയ വിജയം സ്വന്തമാക്കുമെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി റാം മാധവ്.  2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ നേടിയ വിജയം 2019 ല്‍ പശ്ചിമ ബംഗാളില്‍ ആവര്‍ത്തിക്കുമെന്നും റാം മാധവ് കൂട്ടിച്ചേര്‍ത്തു.

പ്രാദേശിക പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കി അധികാരത്തിലേറാനുള്ള കോണ്‍ഗ്രസിന്‍റെ നീക്കങ്ങള്‍ തെരഞ്ഞെടുപ്പിന് മുമ്പേ തന്നെ പാളിപ്പോയതാണ്. ഒരു  സംസ്ഥാനത്ത് പോലും അത്തരത്തിലൊരു സഖ്യമുണ്ടാക്കാന്‍ പ്രതിപക്ഷത്തിന് സാധിച്ചിട്ടില്ലെന്നും റാം മാധവ് വ്യക്തമാക്കി. 2014ല്‍ ഉത്തര്‍പ്രദേശില്‍ ബിജെപി വലിയ മുന്നേറ്റം ഉണ്ടാക്കിയിരുന്നു.

ആകെയുള്ള 80 സീറ്റുകളില്‍ 71 സീറ്റുകള്‍ പാര്‍ട്ടി സ്വന്തമാക്കി. പശ്ചിമ ബംഗാളില്‍ 42 ലോക്സഭാ സീറ്റുകളാണുള്ളത്. 2014 ലെ തെരഞ്ഞെടുപ്പില്‍ 2 സീറ്റുകളാണ് ബിജെപിക്ക് ലഭിച്ചത്. തെരഞ്ഞെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെ പുറത്തു വന്ന എക്സിറ്റ് പോള്‍ ഫലങ്ങളും പശ്ചിമ ബംഗാളില്‍ ബിജെപി മുന്നേറ്റം നടത്തുമെന്നാണ് വ്യക്തമാക്കുന്നത്. 

തെരഞ്ഞെടുപ്പില്‍ ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും തമ്മില്‍ അതിശക്തമായ മത്സരമാണ് നടക്കുന്നതെന്നും എക്സിറ്റ് പോള്‍ ഫലങ്ങള്‍ വ്യക്തമാക്കുന്നു. 2014-ലെ രണ്ട് സീറ്റുകളില്‍ നിന്നും കാര്യമായ മുന്നേറ്റം ബിജെപി ഇക്കുറി നടത്തുമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നുണ്ടെങ്കിലും ആകെയുള്ള 42 സീറ്റില്‍ എത്രയെണ്ണം വരെ ബിജെപിക്ക് നേടാനാവും എന്ന കാര്യത്തില്‍ പല സര്‍വേകളും പലതരം പ്രവചനങ്ങളാണ് നടത്തുന്നത്. 

click me!