പൊതുഇടങ്ങളിൽ ആർഎസ്എസ് ശാഖകൾ നിരോധിക്കും, ഗോവധത്തിനു യുഎപിഎ ചുമത്തില്ല: കമൽനാഥ്

By Web TeamFirst Published May 15, 2019, 10:23 AM IST
Highlights

ഗോവധത്തിന് ദേശീയ സുരക്ഷാ നിയമപ്രകാരം ഇനി കേസ് എടുക്കില്ല . പൊതുസ്ഥലങ്ങളിൽ ആര്‍എസ്എസ് ശാഖകൾ കർശനമായി നിരോധിക്കും .

ദില്ലി: മധ്യപ്രദേശിൽ കോൺഗ്രസ് ഇരുപത്തിയൊമ്പതിൽ 22 സീറ്റ് നേടുമെന്ന് മുഖ്യമന്ത്രി കമൽനാഥ്. ഗോവധത്തിനു ദേശീയ സുരക്ഷാനിയമപ്രകാരം കേസ് എടുത്തത് ഇനി ആവർത്തിക്കില്ലെന്ന് കമല്‍ നാഥ് വ്യക്തമാക്കി. പൊതുഇടങ്ങളിൽ ആര്‍എസ്എസ് ശാഖകൾ കർശനമായി നിരോധിക്കുമെന്നും കമൽനാഥ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

മതധ്രുവീകരണത്തെ ശക്തമായി എതിര്‍ക്കുമെന്നും കമല്‍നാഥ് വിശദമാക്കി. ആര്‍ എസ്എസിനെ സര്‍ക്കാര്‍ ഇടങ്ങളില്‍ നിന്ന് വിലക്കി കേന്ദ്ര നിയമമുണ്ട്. അത് മധ്യപ്രദേശില്‍ പ്രാവര്‍ത്തികമാക്കുമെന്നും കമല്‍നാഥ് പറഞ്ഞു. എല്ലാവരും ഓരോ മതങ്ങളില്‍ വിശ്വസിക്കുന്നവരാണ്. വിശ്വാസത്തെ രാഷ്ട്രീയവത്കരിക്കുന്നത് ശരിയായ രീതിയല്ലെന്നും കമല്‍നാഥ് വ്യക്തമാക്കി. 

click me!