തുഷാറിന് വേണ്ടി പ്രചാരണത്തിന് ഇറങ്ങില്ലെന്ന് വെള്ളാപ്പള്ളി

Published : Mar 13, 2019, 10:28 AM ISTUpdated : Mar 13, 2019, 10:56 AM IST
തുഷാറിന് വേണ്ടി പ്രചാരണത്തിന് ഇറങ്ങില്ലെന്ന് വെള്ളാപ്പള്ളി

Synopsis

 എന്‍ഡിഎയ്ക്കൊപ്പം നിന്ന് ലോക്സഭയില്‍ മത്സരിക്കുന്ന കാര്യം തുഷാര്‍ വെള്ളാപ്പള്ളി തന്നോട് അലോചിച്ചിട്ടില്ല. തുഷാറിന് വേണ്ടി പ്രചാരണത്തിന് ഇറങ്ങില്ലെന്നും വെള്ളാപ്പള്ളി

കൊല്ലം: എസ്എന്‍ഡ‍ിപി യോഗം ഭാരവാഹികള്‍ മത്സരിക്കരുതെന്ന തന്‍റെ പഴയ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അഥവാ മത്സരിക്കണമെങ്കില്‍ ഭാരവാഹികള്‍ സ്ഥാനം രാജിവയ്ക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. എന്‍ഡിഎയ്ക്കൊപ്പം നിന്ന് ലോക്സഭയില്‍ മത്സരിക്കുന്ന കാര്യം തുഷാര്‍ വെള്ളാപ്പള്ളി തന്നോട് അലോചിച്ചിട്ടില്ല. തുഷാറിന് വേണ്ടി പ്രചാരണത്തിന് ഇറങ്ങില്ല. അത്തരമൊരു അബദ്ധത്തില്‍ താന്‍ പെടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. 

താൻ പെറ്റ മക്കളെയും തന്നോളമായാൽ താനെന്ന് വിളിക്കണം. താനും മകനും വേറെ വേറെ വീട്ടിലാണ് താമസിക്കുന്നത്.  തൃശൂരിൽ എൻഡിഎയ്ക്ക് ഒട്ടും സാധ്യതയില്ല. ബിജെപി ശബരിമല രാഷ്ട്രീയ വിഷയമാക്കുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ശബരിമല പ്രചാരണ വിഷയമാക്കേണ്ടതില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

മത്സരിക്കാന്‍ താത്പര്യം പ്രകടിപ്പിക്കാത്ത തുഷാര്‍ മത്സരത്തിനിറങ്ങണമെന്ന ആവശ്യമാണ് എന്‍ഡിഎ ദേശീയ നേതൃത്വം ഉയര്‍ത്തുന്നത്. അമിത് ഷായുമായി കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ചയിലും ഇതേ ആവശ്യമാണ് നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്. തുഷാര്‍ മത്സരിക്കുകയാണെങ്കില്‍ തൃശൂരില്‍ നിന്നായിരിക്കുമെന്നാണ് സൂചന. ഇതിനിടെയാണ് തുഷാര്‍ മത്സരിക്കുന്നതിനെതിരെ വെള്ളാപ്പള്ളി രംഗത്തെത്തിയിരിക്കുന്നത്. 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?