രാഹുൽ സ്ഥാനാര്‍ത്ഥിയാകുന്ന കാര്യത്തിൽ തീരുമാനം ഉടൻ; വാര്‍ത്താ സമ്മേളനം രണ്ട് മണിക്ക്

Published : Mar 25, 2019, 01:05 PM ISTUpdated : Mar 25, 2019, 01:09 PM IST
രാഹുൽ സ്ഥാനാര്‍ത്ഥിയാകുന്ന കാര്യത്തിൽ തീരുമാനം ഉടൻ; വാര്‍ത്താ സമ്മേളനം രണ്ട് മണിക്ക്

Synopsis

അമേഠിക്ക് പുറമെ മറ്റൊരു മണ്ഡലത്തിൽ കൂടി രാഹുൽ ഗാന്ധി മത്സരിക്കണമെന്ന് പ്രവര്‍ത്തക സമിതിയിൽ ധാരണയുണ്ടായിട്ടുണ്ട്. അത് വയനാട് ആകുമോ എന്ന കാര്യത്തിലാണ് ഈ ഘട്ടത്തിൽ ആകാംക്ഷ നിലനിൽക്കുന്നത്. 

ദില്ലി:  രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്ന കാര്യത്തിൽ തീരുമാനം ഉടൻ. കോൺഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷം രണ്ട് മണിക്ക് കോൺഗ്രസ് ആസ്ഥാനത്ത് വാര്‍ത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. അമേഠിക്ക് പുറമെ മറ്റൊരു മണ്ഡലത്തിൽ കൂടി രാഹുൽ ഗാന്ധി മത്സരിക്കണമെന്ന് പ്രവര്‍ത്തക സമിതിയിൽ ധാരണയുണ്ടായിട്ടുണ്ട്. അത് വയനാട് ആകുമോ എന്ന കാര്യത്തിലാണ് ഈ ഘട്ടത്തിൽ ആകാംക്ഷ നിലനിൽക്കുന്നത്. 

വയനാടിന്‍റെ കാര്യത്തിൽ രാഹുൽ ഗാന്ധി ഇത് വരെ മനസ് തുറന്നിട്ടില്ല. വയനാട്ടിൽ മത്സരിക്കുമോ എന്ന ചോദ്യത്തിന് ചിരി മാത്രമായിരുന്നു ഇന്ന് രാഹുലിന്‍റെ മറുപടി. പ്രവര്‍ത്തക സമിതിയോഗത്തിന് ശേഷം ഇക്കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. 

അതേസമയം സിപിഎം രാഹുൽ മത്സരിക്കാനെത്തുന്നതിനെതിരെ നിലപാട് കടുപ്പിക്കുകയാണ്. കോൺഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങൾക്കിടയിലും ഇക്കാര്യത്തിൽ അഭിപ്രായ വ്യത്യാസം ഉണ്ട്. രാഹുൽ മത്സരിക്കേണ്ടത് ബിജെപിയോടാണെന്ന നിലപാടാണ് പിസി ചാക്കോ അടക്കമുള്ളവര്‍ പ്രകടിപ്പിച്ചിട്ടുണ്ട്. 

അതെല്ലാം കണക്കിലെടുത്താവും രാഹുലിന്‍റെ തീരുമാനമെന്നാണ് സൂചന. അതേസമയം കേരളത്തിൽ നിന്നുള്ള നേതാക്കൾ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാനെത്തുമെന്ന ഉറച്ച പ്രതീക്ഷയിലാണ്. 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?