'മലപ്പുറത്ത് എല്‍ഡിഎഫിന് വിജയം ഉറപ്പ്'; കുടുംബസമേതമെത്തി വോട്ട് ചെയ്ത് വി പി സാനു

Published : Apr 23, 2019, 02:02 PM ISTUpdated : Apr 23, 2019, 02:03 PM IST
'മലപ്പുറത്ത് എല്‍ഡിഎഫിന് വിജയം ഉറപ്പ്'; കുടുംബസമേതമെത്തി വോട്ട് ചെയ്ത് വി പി സാനു

Synopsis

കാല്‍ ലക്ഷം ഭൂരപിക്ഷത്തിന് ഇടതുപക്ഷം വിജയിക്കുമെന്ന് വി പി സാനു ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പ്രതികരിച്ചു. 

മലപ്പുറം: പോളിംഗ് പകുതി പിന്നിടുമ്പോള്‍ വിജയ പ്രതീക്ഷ ഏറെയാണെന്ന് മലപ്പുറം ലോക്സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി പി സാനു. കാല്‍ ലക്ഷം ഭൂരപിക്ഷത്തിന് ഇടതുപക്ഷം വിജയിക്കുമെന്നും സാനു ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പ്രതികരിച്ചു. 

2006 ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഇത്തവണ ആവര്‍ത്തിക്കുമെന്നും സാനു പറഞ്ഞു. കുഞ്ഞാലിക്കുട്ടിയും ഇ ടി മുഹമ്മദ് ബഷീറും ആ തെരഞ്ഞെടുപ്പില്‍ പരാജപ്പെട്ടിരുന്നു. ഇത് തന്നെയാണ് ഈ തെരഞ്ഞെടുപ്പിലും സംഭവിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

വളാഞ്ചേരി പാണ്ടികശാല ഹയാത്തുൽ ഇസ്ലാം മദ്രസയിലെ 166 ാം ബൂത്തിലാണ് സാനു വോട്ട് രേഖപെടുത്തിയത്. കുടുംബത്തോടൊപ്പമാണ് സാനു വോട്ട് ചെയ്യാനെത്തിയത്.

 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?