ആദ്യം വോട്ട്, ശേഷം ബാക്കി കാര്യങ്ങള്‍; ലോകത്തിലെ ഏറ്റവും പൊക്കം കുറഞ്ഞ വനിതയ്ക്ക് പറയാനുള്ളത്...

Published : Apr 11, 2019, 01:51 PM ISTUpdated : Apr 11, 2019, 01:53 PM IST
ആദ്യം വോട്ട്, ശേഷം ബാക്കി കാര്യങ്ങള്‍; ലോകത്തിലെ ഏറ്റവും പൊക്കം കുറഞ്ഞ വനിതയ്ക്ക് പറയാനുള്ളത്...

Synopsis

തിരിച്ചറിയല്‍ കാര്‍ഡും മഷി പുരണ്ട വിരലും ഉയര്‍ത്തിക്കാട്ടിയാണ് ജ്യോതി ചിത്രം പങ്കുവെച്ചിരിക്കുന്നത്.

നാഗ്പൂര്‍: ആദ്യം വോട്ട്, ശേഷം  ബാക്കി കാര്യങ്ങള്‍. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം നേടിയ ലോകത്തിലെ ഏറ്റവും വലിപ്പം കുറഞ്ഞ വനിതയായ ജ്യോതി ആംഗേക്ക് പറയാനുള്ളതാണിത്. നാഗ്പൂരിലെ പോളിങ്ങ് ബൂത്തിലെത്തിയാണ് ജ്യോതി വോട്ട് ചെയ്തത്. വോട്ട് എന്ന തലക്കെട്ടോടെ മൂന്ന് ചിത്രങ്ങളാണ് ഫേസ്ബുക്കില്‍ ജ്യോതി പങ്കുവെച്ചിരിക്കുന്നത്. 

തിരിച്ചറിയല്‍ കാര്‍ഡും മഷി പുരണ്ട വിരലും ഉയര്‍ത്തിക്കാട്ടിയാണ് ജ്യോതി ചിത്രം പങ്കുവെച്ചിരിക്കുന്നത്. 2011 ലാണ് ലോകത്തിലെ ഏറ്റവും വലിപ്പം കുറഞ്ഞ വ്യക്തിയെന്ന ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ഇന്ത്യക്കാരിയായ ജ്യോതി സ്വന്തമാക്കിയത്. ഇരുപത്തിയഞ്ച് കാരി ജ്യോതിക്ക് 62.8 സെന്‍റീമീറ്റര്‍ ഉയരമാണുള്ളത്.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?