മുസ്ലീം ലീഗ് 'പച്ച വൈറസ്' എന്ന് വീണ്ടും യോഗി ആദിത്യനാഥ്

Published : Apr 11, 2019, 09:05 AM ISTUpdated : Apr 11, 2019, 09:07 AM IST
മുസ്ലീം ലീഗ് 'പച്ച വൈറസ്' എന്ന് വീണ്ടും യോഗി ആദിത്യനാഥ്

Synopsis

വയനാട്ടിൽ രാഹുൽ ഗാന്ധി നാമനിർദ്ദേശ പത്രിക സമർപ്പിക്കാനെത്തിയപ്പോൾ പച്ചക്കൊടി മാത്രമേ കണ്ടുള്ളൂവെന്നും കോൺഗ്രസ് പതാക കാണാനില്ലായിരുന്നുവെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവന. മുസ്ലിം ലീഗിനെ പരോക്ഷമായി ഗ്രീൻ വൈറസ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി

ബറേലി: വയനാട്ടിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി എത്തിയപ്പോൾ അദ്ദേഹത്തിന് ചുറ്റും പച്ചക്കൊടി മാത്രമാണ് കാണാനുണ്ടായിരുന്നതെന്ന് യോഗി ആദിത്യനാഥ്. ബറേലിയിൽ തെരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് ഈ ഗ്രീൻ വൈറസ് ബാധിച്ചുവെന്നും അദ്ദേഹം മുസ്ലിം ലീഗിനെ ഉന്നംവച്ച് പറഞ്ഞു.

മൻമോഹൻ സിങ് രാജ്യത്തെ മുസ്ലിങ്ങളെ പ്രീണിപ്പിക്കാൻ ശ്രമിച്ചുവെന്നായിരുന്നു തെരഞ്ഞെടുപ്പ് പ്രസംഗത്തിലെ മറ്റൊരു കുറ്റപ്പെടുത്തൽ. "രാജ്യത്തെ വിഭവങ്ങളുടെ ആദ്യ ഉപഭോക്താവ് മുസ്ലീങ്ങളാണെന്ന് മൻമോഹൻ സിങ് മുൻപൊരിക്കൽ പറഞ്ഞു. ഇന്ത്യാക്കാരിൽ ബാക്കിയുള്ളവർ എങ്ങോട്ട് പോകണമെന്ന് ഞാൻ അദ്ദേഹത്തോട് ചോദിക്കുകയാണ്," യോഗി കൂട്ടിച്ചേർത്തു.

രാജ്യത്ത് ഏറ്റവും കൂടുതൽ സീറ്റുകളുള്ള സംസ്ഥാനമാണ് ഉത്തർപ്രദേശ്. 80 സീറ്റുകളിലേക്കും ഏഴ് തെരഞ്ഞെടുപ്പ് ഘട്ടങ്ങളിലും വോട്ടെടുപ്പ് നടക്കുന്നുണ്ട്. ഇന്നാണ് ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?