ഇടുക്കി പിടിക്കാന്‍, 'യൂത്തന്‍' സ്ഥാനാര്‍ത്ഥിക്കായി കച്ചമുറുക്കി യുവാക്കള്‍

Published : Mar 22, 2019, 07:42 AM IST
ഇടുക്കി പിടിക്കാന്‍, 'യൂത്തന്‍' സ്ഥാനാര്‍ത്ഥിക്കായി കച്ചമുറുക്കി യുവാക്കള്‍

Synopsis

ഇടുക്കിയിൽ യുവാക്കളുടെ കരുത്തിലാണ് ഇത്തവണ യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസിന്‍റെ പോരാട്ടം. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ക്രമം തയ്യാറാക്കുന്നതും തന്ത്രങ്ങൾ മെനയുന്നതും യുവാക്കളുടെ ബ്രിഗേഡാണ്.

ഇടുക്കി: ഇടുക്കിയിൽ യുവാക്കളുടെ കരുത്തിലാണ് ഇത്തവണ യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസിന്‍റെ പോരാട്ടം. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ക്രമം തയ്യാറാക്കുന്നതും തന്ത്രങ്ങൾ മെനയുന്നതും യുവാക്കളുടെ ബ്രിഗേഡാണ്.

ഇടുക്കി മണ്ഡലത്തിൽ ഡീൻ കുര്യക്കോസ് പ്രചാരണത്തിന് എത്തുന്നിടത്തെല്ലാം യുവാക്കളുടെ കൂട്ടവും ആവേശവുമാണ്. സംസ്ഥാന അധ്യക്ഷന് പിന്തുണയുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാത്രമല്ല യൂത്ത് ലീഗ്, വിദ്യാര്‍ത്ഥി പ്രവർത്തകരും പ്രചാരണ രംഗത്ത് സജീവം. സാമൂഹ്യ മാധ്യമങ്ങളിലടക്കം നടത്തുന്ന കൃത്യമായ ഏകോപനത്തിലൂടെയാണ് പ്രവർത്തകരെ സംഘടിപ്പിക്കുന്നത്.

യുവാക്കൾ മുന്നിലുണ്ടെങ്കിലും ഉപദേശവും മാർഗ്ഗ നിർദ്ദേശങ്ങളുമായി പ്രചാരണം നിയന്ത്രിക്കുന്നത് യുഡിഎഫിലെ മുതിർന്ന നേതാക്കളെന്ന് ഡീൻ. ദില്ലിയിലിരുന്ന് രാഹുൽ ബ്രിഗേഡ് സംസ്ഥാന മീഡിയ സെൻ മുഖേന ഓരോ ദിവസത്തെ പ്രചാരണവും വിലയിരുത്തുന്നുണ്ട്. 

രാത്രിയിലെ അവലോകന യോഗത്തിൽ അടുത്ത ദിവസത്തെ പ്രചാരണ ക്രമം നിശ്ചയിക്കും. പദ്ധതികൾ കൃത്യമായി നടപ്പാക്കിയാൽ അരലക്ഷം വോട്ടുകൾക്ക് കഴിഞ്ഞ തവണ നഷ്ടപ്പെട്ട ഇടുക്കി ഇത്തവണ തിരിച്ച് പിടിക്കാമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?