സ്വർണം, എണ്ണ, ഓഹരി വിപണി; ഇസ്രയേൽ ബോംബിട്ടത് നിക്ഷേപകരുടെ പ്രതീക്ഷകളിൽ, വിപണിയിലെ മാറ്റങ്ങൾ അറിയാം

Published : Jun 13, 2025, 03:44 PM IST
Gold  and Crude Oil:

Synopsis

എല്ലാം തകിടംമറിച്ചുകൊണ്ട് ഇറാനിൽ ഇസ്രായേൽ മിസൈൽ ആക്രമണം നടത്തിയത്. ഇതോടെ നിക്ഷേപകർ ഭയപ്പെടുകയും സുരക്ഷിത നിക്ഷേപങ്ങളിലേക്ക് തിരിയുകയും ചെയ്തു

ഴിഞ്ഞ ആഴ്ച സ്വർണവില കുറഞ്ഞതോടെ സ്വർണാഭരണ പ്രേമികൾ ആശ്വസിക്കുകയും ക്രൂഡ് ഓയിൽ വില കുറയുമെന്ന് സാമ്പത്തിക വിദഗ്ധർ പ്രതീക്ഷ പ്രകടിപ്പിക്കുകയും ഓഹരി നിക്ഷേപകർ ലാഭം കൊയ്യുകയും ചെയ്തപ്പോഴാണ് എല്ലാം തകിടംമറിച്ചുകൊണ്ട് ഇറാനിൽ ഇസ്രായേൽ മിസൈൽ ആക്രമണം നടത്തിയത്. ഇതോടെ നിക്ഷേപകർ ഭയപ്പെടുകയും സുരക്ഷിത നിക്ഷേപമായ സ്വർണത്തില്ക്ക് തിരിയുകയും തൽഫലമായി സ്വർണത്തിന്റെ ഡിമാൻഡ് കൂടുകയും സ്വർണവില ഉയരുകയും ചെയ്തു. കൂടാതെ, ഓഹരി വിപണിയിൽ കടുത്ത് വിൽപന സമ്മർദ്ദമുണ്ടായി. സെൻസെക്സ് 1,300 പോയിന്റിലധികം ഇടിഞ്ഞപ്പോൾ, നിഫ്റ്റി 24,500 പോയിന്റിലധികം താഴെയെത്തി. എണ്ണ വിലയും ഉയർന്നിട്ടുണ്ട്.

എണ്ണവില രണ്ട് മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ

എണ്ണ വിതരണത്തിലെ തടസ്സങ്ങളെക്കുറിച്ചുള്ള ആശങ്കകൾ വന്നതോടെ ക്രൂഡ് ഓയിൽ വില 13% ത്തിലധികം ഉയർന്നു. ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 78.50 ഡോളറിലെത്തി, ജനുവരി 27 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. വർദ്ധിച്ചുവരുന്ന ഭൗമരാഷ്ട്രീയ അസ്വസ്ഥതകൾ ആഗോള എണ്ണ വിതരണത്തിൽ, പ്രത്യേകിച്ച് ഹോർമുസ് കടലിടുക്ക് പോലുള്ള പ്രധാന ഗതാഗത കേന്ദ്രങ്ങളിലൂടെയുള്ള യാത്രയിൽ തടസ്സങ്ങൾ ഉണ്ടാകുമെന്ന ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. ഇറാനിൽ നിന്നുള്ള കയറ്റുമതി കുറയുന്നതിനോടൊപ്പം വിതരണ ശൃംഖലയിൽ തടസ്സങ്ങൾ വന്നാൽ എണ്ണ വില ഇനിയും ഉയർന്നേക്കുമെന്ന് ജെ പി മോർഗൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

സ്വർണ്ണ വില സർവ്വകാല റെക്കോർഡിൽ

രൂപയുടെ മൂല്യത്തകർച്ചയും നിക്ഷേപകരുടെ ചുവടുമാറ്റവും സ്വർണവിലയെ ഉയർത്തിയിട്ടുണ്ട്. സുരക്ഷിത നിക്ഷേപമായി സ്വർണത്തെ കാണുമ്പോൾ ഡിമാൻഡ് വർദ്ധിക്കുന്നതിനിടയിൽ സ്വർണ്ണ വില കുത്തനെ ഉയർന്നേക്കും.

ഓഹരി വിപണി

നിക്ഷേപകർ സുരക്ഷിതമായ നിക്ഷേപ കേന്ദ്രങ്ങളിലേക്ക് പലായനം ചെയ്തതോടെ ഏഷ്യൻ വിപണികളിൽ കനത്ത ഇടിവാണ് ഇന്ന് നേരിട്ടത്. യുഎസ് സ്റ്റോക്ക് ഫ്യൂച്ചറുകൾ 1% ത്തിലധികം ഇടിഞ്ഞു, അതേസമയം ഡോളർ, യെൻ, സ്വിസ് ഫ്രാങ്ക് എന്നിവ സ്വർണ്ണത്തിനും ട്രഷറികൾക്കും ഒപ്പം ശക്തിപ്പെട്ടിട്ടുണ്ട്. ഇറാനെതിരായ ഇസ്രയേൽ ആക്രമണത്തെത്തുടർന്ന് ചൈനീസ്, ഹോങ്കോംഗ് ഓഹരികളും ഇടിഞ്ഞിട്ടുണ്ട്. ഷാങ്ഹായ് കോമ്പോസിറ്റ് സൂചികയും ഹാംഗ് സെങ് സൂചികയും യഥാക്രമം 0.72% ഉം 0.7% ഉം ഇടിഞ്ഞു. നിക്ഷേപകർ സ്വർണ്ണം, എണ്ണ തുടങ്ങിയ സുരക്ഷിത നിക്ഷേപങ്ങളിലേക്ക് തിരിഞ്ഞിട്ടുണ്ട്

PREV
Read more Articles on
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം