കേരളത്തിന് അധിക വായ്പയെടുക്കാം: അനുമതി ലഭിച്ചത് 11 സംസ്ഥാനങ്ങൾക്ക്

By Web TeamFirst Published Sep 15, 2021, 10:35 PM IST
Highlights

കേരളം, ഉത്താരഖണ്ഡ്, രാജസ്ഥാൻ, നാ​ഗാലാൻഡ്, മേഘാലയ, മണിപ്പൂർ, ആന്ധ്രപ്രദേശ്, ബീഹാർ, ഛത്തീസ്​ഗഡ്, ഹരിയാന, മധ്യപ്രദേശ് എന്നിവയാണ് അധിക വായ്പാ അനുമതി ലഭിച്ച സംസ്ഥാനങ്ങൾ.  

ദില്ലി: കേരളത്തിന് അധികമായി 2,255 കോ‌ടി രൂപ വായ്പയെടുക്കാൻ കേന്ദ്ര ധനവിനിയോ​ഗ വകുപ്പ് അനുമതി നൽകി. 11 സംസ്ഥാനങ്ങൾക്കുമായി 15,721 കോടി രൂപയുടെ അധിക വായ്പാ അനുമതിയാണ് കേന്ദ്ര സർക്കാർ നൽകിയിരിക്കുന്നത്. 

സാമ്പത്തിക വർഷത്തിന്റെ ഒന്നാം പാദത്തിലെ മൂലധന ചെലവിനായി കേന്ദ്ര നിശ്ചയിച്ച ലക്ഷ്യം കൈവരിച്ച 11 സംസ്ഥാനങ്ങൾക്കാണ് അനുമതി. വികസന പദ്ധതികൾക്കുളള ചെലവാണ് മൂലധന ചെലവായി കേന്ദ്ര സർക്കാർ കണക്കാക്കുന്നത്. സംസ്ഥാന ജിഡിപിയുടെ 0.25 ശതമാനത്തിന് തുല്യമായ തുകയ്ക്കാണ് ഓരോ സംസ്ഥാനത്തിനും വായ്പയെടുക്കാൻ അനുമതി ലഭിച്ചിരിക്കുന്നത്. 

കേരളം, ഉത്താരഖണ്ഡ്, രാജസ്ഥാൻ, നാ​ഗാലാൻഡ്, മേഘാലയ, മണിപ്പൂർ, ആന്ധ്രപ്രദേശ്, ബീഹാർ, ഛത്തീസ്​ഗഡ്, ഹരിയാന, മധ്യപ്രദേശ് എന്നിവയാണ് അധിക വായ്പാ അനുമതി ലഭിച്ച സംസ്ഥാനങ്ങൾ.  

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!